പ്രധാനമന്ത്രി മോദിയുടെ സിനിമ; അമിത് ഷായുടെ വേഷം നടന് മനോജ് ജോഷി അവതരിപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമ പി.എം. നരേന്ദ്ര മോദിയില്‍ അമിത് ഷായുടെ വേഷം തിയേറ്റർ ആർട്ടിസ്റ്റും നടനുമായ മനോജ് ജോഷി അവതരിപ്പിക്കും. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ മോദിയായി വേഷമിടുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ മുഴുവന്‍ വിശദാംശങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടും. ബോമാന്‍ ഇറാനി, സെറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന് തുടങ്ങി ബോളിവുഡിലെ വലിയ നിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേരി കോമിന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്ത ഒമുങ് കുമാറാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സഞ്ജയ് ദത്ത് വേഷമിട്ട ഭൂമിയാണ് ഇയാള്‍ സംവിധാനം ചെയ്ത് അവസാന ചിത്രം. മോദി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി ഏഴിന് പുറത്തിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.