LiveTV

Live

Entertainment

പ്രിയങ്ക ചോപ്ര ചോദിക്കുന്നു, ഈസിന്‍റ് ഇറ്റ് റൊമാന്‍റിക്ക്?

ലിയാം ഹെംസ്‌വർത്തും റെബെൽ വിത്സണും നായകനും നായികയുമായി അഭിനയിക്കുന്ന ഈസിന്‍റ് ഇറ്റ് റൊമാന്‍റികിൽ സുപ്രധാനവേഷമാണ് പ്രിയങ്കക്ക്

പ്രിയങ്ക ചോപ്ര ചോദിക്കുന്നു, ഈസിന്‍റ് ഇറ്റ് റൊമാന്‍റിക്ക്?

പ്രിയങ്ക ചോപ്രയുടെ പുതിയ ഹോളിവുഡ് ചിത്രം ഈസിന്‍റ് ഇറ്റ് റൊമാന്‍റികിന്റെ ആദ്യ പ്രദർശനം ലോസ് ആഞ്ചൽസിൽ നടന്നു. പ്രിയങ്ക, ചിത്രത്തിലെ നായിക റെബെൽ വിൽസൺ, സംവിധായകൻ എന്നിവർക്കൊപ്പം പ്രിയങ്കയുടെ ഭർത്താവ് നിക് സൊനാസും ആദ്യ പ്രദർശനത്തിനെത്തി.

ലിയാം ഹെംസ്‌വർത്തും റെബെൽ വില്‍സണും നായകനും നായികയുമായി അഭിനയിക്കുന്ന ഈസിന്‍റ് ഇറ്റ് റൊമാന്‍റികിൽ സുപ്രധാനവേഷമാണ് പ്രിയങ്കക്ക്. പ്രണയത്തെയും പ്രണയസിനിമകളെയും വെറുക്കുന്ന നതാലി എന്ന യുവതിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത കാര്യങ്ങളാണ് ഈസിന്‍റ് ഇറ്റ് റൊമാന്‍റികിൽ. കോമഡിക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ചിത്രം കൈയ്യടികളോടെയാണ് സ്വീകരിച്ചത്. ഭർത്താവ് നിക് ജൊനാസിനൊപ്പം സിനിമയുടെ ആദ്യ പ്രദർശനം കാണാൻ പ്രിയങ്ക എത്തി.