LiveTV

Live

Entertainment

സര്‍ദാര്‍ജി കോമഡികളുമായി കാളിദാസ് വരുന്നു

ദമ്പതികളായ സുദീപും ഗീതികയും ചേർന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്

സര്‍ദാര്‍ജി കോമഡികളുമായി കാളിദാസ് വരുന്നു

സർദാർ ലുക്കിൽ തിളങ്ങാൻ കാളിദാസ് ജയറാം. അച്ചിച്ച സിനിമാസിന്‍റെ ബാനറിൽ ഹസീബ് ഹനീഫ് നിർമിക്കുന്ന ‘ഹാപ്പി സർദാർ’ എന്ന ചിത്രത്തിലെ നായക കഥാപാത്രമായ ഹാപ്പി സിങ് എന്ന സർദാറായി കാളിദാസ് എത്തുന്നു.

♥my dream♥

Posted by Merin Philip on Tuesday, February 12, 2019

ദമ്പതികളായ സുദീപും ഗീതികയും ചേർന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. മെറിൻ ഫിലിപ്പ് ആണ് നായിക. പൂമരം എന്ന ചിത്രത്തിൽ കാളിദാസും മെറിനും ഒന്നിച്ച് അഭിനയിച്ചിരുന്നു. ജാവേദ് ജഫ്‌റി, സിദ്ധിഖ്, സുരാജ് വെഞ്ഞാറന്മൂട്, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, പിഷാരടി, ഹരീഷ് കണാരൻ, ധർമജൻ, ബൈജു, ശാന്തി കൃഷ്ണ, പ്രവീണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കോ പ്രൊഡ്യൂസേഴ്സ് : നൗഷാദ് ആലത്തൂർ , അജി മേടയിൽ. ക്യാമറ : അഭിനന്ദൻ രാമാനുജം. ചിത്രം റഹാ ഇന്‍റര്‍ണാഷണല്‍ തീയേറ്ററുകളിലെത്തിക്കും