LiveTV

Live

Entertainment

ഇനിയെല്ലാം പഴങ്കഥ; ലാലും വിനയനും ഒന്നിക്കുന്നു

ഇതാദ്യമായാണ് ലാലേട്ടനുമൊന്നിച്ച് വിനയൻ ചിത്രമെടുക്കുന്നത്

ഇനിയെല്ലാം പഴങ്കഥ; ലാലും വിനയനും ഒന്നിക്കുന്നു

മലയാള സിനിമയുടെ പ്രതിസന്ധി കാലത്തെ പിന്നിലേക്ക് നടത്തി കൊണ്ട് ഇതാ ഒരു സന്തോഷ വാർത്ത. മോഹൻലാലിനെ നായകനാക്കി കൊണ്ട് സംവിധായകൻ വിനയൻ സിനിമയെടുക്കുന്നു. താരവുമൊന്നിച്ചിള്ള ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വിനയൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് ലാലേട്ടനുമൊന്നിച്ച് വിനയൻ ചിത്രമെടുക്കുന്നത്.

മോഹൻലാലുമായി വളരെ പോസിറ്റീവായ ചർച്ച നടന്നതായി പറഞ്ഞാണ് വിനയൻ പോസ്റ്റ് ഷെയർ ചെയ്തത്. നിലവിൽ മാർച്ചിൽ ആരംഭിക്കാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ പണികൾ തീർത്ത ശേഷമായിരിക്കും ലാലുമായി ഒന്നിക്കുകയെന്ന് വിനയൻ പറഞ്ഞു. വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹത്തായ ചിത്രമെടുക്കാനാണ് പദ്ധതിയെന്ന് സൂചിപ്പിച്ച എല്ലാവരുടെയും പിന്തുണയും പ്രതീക്ഷിക്കുന്നതായും കുറിച്ചു.