അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന നാൻ പെറ്റ മകൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന നാൻ പെറ്റ മകൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധന മന്ത്രി തോമസ് ഐസക്കാണ് സിനിമയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.
മിനന്‍ ജോണാണ് അഭിമന്യുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. 2012ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ അവാർഡ് നേടിയ താരമാണ് മിനന്‍ ജോണ്‍. ഇന്ദ്രൻസും പ്രധാന വേഷത്തില്‍ സിനിമയിൽ വേഷമിടുന്നുണ്ട്. സജി എസ് പാലമേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റെഡ് സ്റ്റാർ മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസനും അമ്മയായി സീമ.ജി.നായരും വേഷമിടുന്നു. ജോയ് മാത്യു, സിദ്ധാർത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.