LiveTV

Live

Entertainment

28 വയസ്സായവര്‍ക്കേ റാം കെ നാം കാണാനാവൂ; യൂട്യൂബ് ഹിന്ദുത്വ അജണ്ടയ്ക്ക് വഴങ്ങിയെന്ന് ആനന്ദ് പട്‍വര്‍ദ്ധന്‍

സെന്‍സര്‍ ബോര്‍ഡിനേക്കാള്‍ കഷ്ടമാണോ യൂട്യൂബ് എന്നാണ് ആനന്ദ് പട്‍വര്‍ദ്ധന്‍റെ ചോദ്യം

 28 വയസ്സായവര്‍ക്കേ റാം കെ നാം കാണാനാവൂ; യൂട്യൂബ് ഹിന്ദുത്വ അജണ്ടയ്ക്ക് വഴങ്ങിയെന്ന് ആനന്ദ് പട്‍വര്‍ദ്ധന്‍

ബാബറി മസ്ജിദ് തകര്‍ത്തതിന് മുന്‍പും ശേഷവുമുള്ള രാഷ്ട്രീയ സാഹചര്യവും ധ്രുവീകരണവും പ്രമേയമാക്കിയ ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററിയായ റാം കെ നാം കാണുന്നതിന് യൂട്യൂബ് പ്രായപരിധി നിശ്ചയിച്ചു. ഡോക്യുമെന്‍ററി കാണാന്‍ 28 വയസ്സ് തികയണമെന്ന് തീരുമാനിച്ചതായി യൂട്യൂബ് അറിയിച്ചെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍ പറഞ്ഞു.

 28 വയസ്സായവര്‍ക്കേ റാം കെ നാം കാണാനാവൂ; യൂട്യൂബ് ഹിന്ദുത്വ അജണ്ടയ്ക്ക് വഴങ്ങിയെന്ന് ആനന്ദ് പട്‍വര്‍ദ്ധന്‍

മതനിരപേക്ഷ ഉള്ളടക്കം തകര്‍ക്കുന്നതിനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് നീക്കമെന്ന് ആനന്ദ് പട്‍വര്‍ദ്ധന്‍ പ്രതികരിച്ചു. സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയ, ദേശീയ പുരസ്കാരം നേടിയ ചിത്രമാണ് റാം കെ നാം. കോടതി ഉത്തരവോടെ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിനാണ് 28 വയസ്സെന്ന പ്രായപരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1996ലാണ് ‍ഡോക്യുമെന്‍ററി പുറത്തിറങ്ങിയത്.

ദേശീയ പുരസ്‌കാരം നേടിയ ജയ് ഭീം കോംമ്രേഡ് എന്ന മറ്റൊരു ഡോക്യുമെന്ററിക്കും സമാന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിനേക്കാള്‍ കഷ്ടമാണോ യൂട്യൂബ് എന്നാണ് ആനന്ദ് പട്‍വര്‍ദ്ധന്‍റെ ചോദ്യം. റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്നാണ് പ്രായപരിധി നിശ്ചയിക്കുന്നതെന്നാണ് യൂട്യൂബ് അറിയിച്ചത്.

Youtube is at it again, catering to Hindutva goons who want to kill all secular content. Latest is they have put an "age...

Posted by Anand Patwardhan on Sunday, February 10, 2019