LiveTV

Live

Entertainment

സിനിമാ ടിക്കറ്റിന്‍റെ നികുതി കുറക്കണം; സംഘടനാ ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

സിനിമാ ടിക്കറ്റിന്‍റെ നികുതി കുറക്കണം; സംഘടനാ ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മലയാള സിനിമയിലെ സംഘടനാ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. അമ്മ പ്രസിഡന്റ് മോഹൻലാൽ, മമ്മൂട്ടി, ബി ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. വിനോദ നികുതി വർധന അടക്കം സിനിമാ വ്യവസായം നേരിടുന്ന പ്രശ്നങ്ങള്‍ സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വിഷയങ്ങള്‍ അടുത്ത മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സിനിമാ ടിക്കറ്റില്‍ 10 ശതമാനം നികുതി ചുമത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ബജറ്റ് നിര്‍ദ്ദേശത്തിനെതിരെയാണ് പ്രധാനമായും ചര്‍ച്ച നടന്നത്. 100 രൂപക്ക് താഴെയുള്ള ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 10 ശതമാനവും 100 രൂപക്ക് മുകളിലുള്ളവക്ക് 15 ശതമാനവുമാണ് ഇപ്പോള്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന നികുതിയിലെ 10 ശതമാനം വരുന്നതോടെ ഇത് 25 ശതമാനം ഉയരുമെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. ഇത് സിനിമാ മേഖലക്ക് തിരിച്ചടിയാകുമെന്നാണ് ഫെഫ്ക്കയടക്കമുള്ള സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന പരാതി.