LiveTV

Live

Entertainment

കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ ഫ്രെയിമുകള്‍; വീണ്ടും ചര്‍ച്ചയായി മഹേഷിന്‍റെ പ്രതികാരത്തിലെ ‘പോത്തേട്ടന്‍സ് ബ്രില്യന്‍സ്’

ഷൈജു ഖാലിദാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്

കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ ഫ്രെയിമുകള്‍; വീണ്ടും ചര്‍ച്ചയായി മഹേഷിന്‍റെ പ്രതികാരത്തിലെ ‘പോത്തേട്ടന്‍സ് ബ്രില്യന്‍സ്’

പോത്തേട്ടന്‍സ് ബ്രില്യന്‍സിനെക്കുറിച്ച് സംസാരിക്കാത്ത മലയാളികളുണ്ടാവില്ല. ദൃശ്യ മികവുകൊണ്ടും അവതരണ ശൈലികൊണ്ടും ഇന്നും പല പുതിയ കാര്യങ്ങളും കണ്ടെത്താനാവുന്ന ചിത്രമാണ് മഹേഷിന്‍റെ പ്രതികാരം. ചിത്രത്തെ പ്രകീര്‍ത്തിച്ച് ബോളിവുഡില്‍ നിന്നുവരെ പ്രശംസകള്‍ ഇന്നും വരുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിലെ മറ്റൊരു പോത്തേട്ടന്‍സ് ബ്രില്യന്‍സാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

Maheshinte Prathikaram - A film Were eyes speak! #Dileeshpothen #shyjukhalid #shyampushkaran

Posted by Ganapathi Thiagarajan on Monday, January 29, 2018

കണ്ണുകളിലൂടെ കഥ പറയുന്ന ചിത്രത്തിലെ ചില ഫ്രെയിമുകളാണ് ഇപ്പോള്‍ തരംഗമാവുന്നത്. ഏകദേശം ഇരുപതോളം ഫ്രെയിമുകളാണ് കണ്ണുകളിലൂടെ സാഹചര്യം വ്യക്തമാക്കുന്ന രീതിയില്‍ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ചായാഗ്രഹകനായ ഗണപതി ത്യാഗരാജനാണ് ഈ അത്ഭുത നിമിഷങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ഷൈജു ഖാലിദാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യ്ത ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരുന്നത് ശ്യാം പുഷ്കരനാണ്.

കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ ഫ്രെയിമുകള്‍; വീണ്ടും ചര്‍ച്ചയായി മഹേഷിന്‍റെ പ്രതികാരത്തിലെ ‘പോത്തേട്ടന്‍സ് ബ്രില്യന്‍സ്’
കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ ഫ്രെയിമുകള്‍; വീണ്ടും ചര്‍ച്ചയായി മഹേഷിന്‍റെ പ്രതികാരത്തിലെ ‘പോത്തേട്ടന്‍സ് ബ്രില്യന്‍സ്’
കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ ഫ്രെയിമുകള്‍; വീണ്ടും ചര്‍ച്ചയായി മഹേഷിന്‍റെ പ്രതികാരത്തിലെ ‘പോത്തേട്ടന്‍സ് ബ്രില്യന്‍സ്’
കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ ഫ്രെയിമുകള്‍; വീണ്ടും ചര്‍ച്ചയായി മഹേഷിന്‍റെ പ്രതികാരത്തിലെ ‘പോത്തേട്ടന്‍സ് ബ്രില്യന്‍സ്’
കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ ഫ്രെയിമുകള്‍; വീണ്ടും ചര്‍ച്ചയായി മഹേഷിന്‍റെ പ്രതികാരത്തിലെ ‘പോത്തേട്ടന്‍സ് ബ്രില്യന്‍സ്’
കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ ഫ്രെയിമുകള്‍; വീണ്ടും ചര്‍ച്ചയായി മഹേഷിന്‍റെ പ്രതികാരത്തിലെ ‘പോത്തേട്ടന്‍സ് ബ്രില്യന്‍സ്’

2016ലെ മികച്ച മലയാള സിനിമ, മികച്ച തിരക്കഥ എന്നിവക്ക് ദേശീയ പുരസ്കാരം ലഭിച്ച ചിത്രമാണ് മഹേഷിന്‍റെ പ്രതികാരം. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ഇതേ ടീം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലുടെ വീണ്ടും ഒന്നിച്ചിരുന്നു. അതും ദേശീയ പുരസ്കാര നിറവില്‍ ശ്രദ്ദയാകര്‍ഷിച്ചിരുന്നു. ഇതേ കുടുംബത്തില്‍ നിന്നു തന്നെ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.