LiveTV

Live

Entertainment

ബജറ്റ് 300 കോടി; വിക്രം-ആര്‍.എസ് വിമല്‍ ചിത്രം മഹാവീര്‍ കര്‍ണയുടെ ചിത്രീകരണം ആരംഭിച്ചു

ബജറ്റ് 300 കോടി; വിക്രം-ആര്‍.എസ് വിമല്‍ ചിത്രം മഹാവീര്‍ കര്‍ണയുടെ ചിത്രീകരണം ആരംഭിച്ചു

ഹിന്ദിയിലും തമിഴിലും പൂര്‍ത്തിയാകുന്ന വിക്രം ചിത്രം മഹാവീര്‍ കര്‍ണയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചു. ചിത്രീകരണം തുടങ്ങിയ വിവരം സംവിധായകന്‍ വിമൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. വിക്രമിനൊപ്പമുള്ള സംവിധായകന്‍ വിമലിന്റെയും എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്റെയും ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പിന്റെയും ചിത്രവും ഫേസ്ബുക്കിലൂടെ പുറത്തു വന്നിട്ടുണ്ട്. ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയില്‍ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയിരുന്നു.

രാജ്യാന്തര നിലവാരത്തിൽ പൃഥ്വിരാജിനെ നായകനാക്കി മൂന്നുവർഷം മുമ്പാണ് ആര്‍.എസ് വിമല്‍ കര്‍ണന്‍ പ്രഖ്യാപിക്കുന്നത്. പിന്നീട് സിനിമയില്‍ നിന്നും പൃഥിരാജ് മാറി വിക്രം എത്തുകയും എട്ട് തവണയോളം തിരക്കഥ മാറ്റിയെഴുതുകയും ചെയ്തു. റാമോജി ഫിലിം സിറ്റി, ജയ്പൂർ, കാനഡ എന്നിവിടങ്ങളാണ് മഹാവീര്‍ കര്‍ണ ചിത്രീകരിക്കുക. 300 കോടി ബജറ്റില്‍ ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിർമിക്കുന്നത്. 32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കുമെന്നും ഇന്ദ്രൻസ് സിനിമയിലൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിക്രത്തെ കൂടാതെ ബോളിവുഡിൽ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്നീഷ്യൻസും താരങ്ങളും സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നേരത്തെ പ്രഖ്യാപിച്ച കർണൻ എന്ന  പ്രൊജക്ട് അല്ല ഈ സിനിമയെന്നും ഇത് പുതിയ പ്രൊജക്ടാണെന്നും ആര്‍.എസ് വിമല്‍ പറ‍ഞ്ഞു.