LiveTV

Live

Entertainment

ശ്രിത ശിവദാസ് തമിഴിലേക്ക്

സന്താനം നായകനാകുന്ന കോമഡി ഹൊറർ ചിത്രം ധില്ലുകു ധുഡ്ഡു -2വിൽ നായികയായാണ് ശ്രിത തമിഴിലെത്തുന്നത്.

 ശ്രിത ശിവദാസ് തമിഴിലേക്ക്

ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ ശ്രിത ശിവദാസ് തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സന്താനം നായകനാകുന്ന കോമഡി ഹൊറർ ചിത്രം ധില്ലുകു ധുഡ്ഡു -2വിൽ നായികയായാണ് ശ്രിത തമിഴിലെത്തുന്നത്.

 ശ്രിത ശിവദാസ് തമിഴിലേക്ക്

സൂപ്പര്‍ഹിറ്റ് ചിത്രമായ ധില്ലുകു ധുഡ്ഡുവിന്റെ രണ്ടാം ഭാഗമാണ് ഇത്. ചിത്രത്തിന്റെ ആദ്യത്തെ ഷെഡ്യൂൾ കേരളത്തിലായിരുന്നു. ചോറ്റാനിക്കരയായിരുന്നു ആദ്യ ഷെഡ്യൂൾ. ചിത്രം തമിഴിലാണെങ്കിലും മലയാളവും തമിഴും പറയുന്ന നായികയായാണ് ശ്രിത ചിത്രത്തിൽ വേഷമിടുന്നത്. ഹൊറർ കോമഡി ചിത്രമായ ധില്ലുകു ധുഡ്ഡുവിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 7നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

 ശ്രിത ശിവദാസ് തമിഴിലേക്ക്

ഓര്‍ഡിനറിയാണ് ശ്രിതയുടെ ആദ്യചിത്രം. പിന്നീട് 10.30 എ.എം ലോക്കല്‍ കോള്‍, വീപ്പിംഗ് ബോയ്, ലവ് പോളിസി, കൂതറ, റാസ്പുട്ടിന്‍ എന്നിവയാണ് ശ്രിത വേഷമിട്ട ചിത്രങ്ങള്‍.

 ശ്രിത ശിവദാസ് തമിഴിലേക്ക്