LiveTV

Live

Entertainment

നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് താന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതെന്ന് മമ്മൂട്ടി

യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് ആയിപ്പോവാറുണ്ട്. 

നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് താന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതെന്ന് മമ്മൂട്ടി

ഏത് അഭിമുഖത്തിലായാലും സ്റ്റേജ് ഷോയിലായാലും മമ്മൂട്ടിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അതിന് കുറിക്ക് കൊള്ളുന്ന മറുപടിയും മമ്മൂക്ക നല്‍കാറുമുണ്ട്. ഈ സൌന്ദര്യത്തിന്റെ ചെറുപ്പത്തിന്റെ രഹസ്യമെന്താണെന്നാണ് ആ ചോദ്യം. കൊച്ചിയിൽ നടന്ന യാത്ര ട്രയിലർ ലോഞ്ചിലും മമ്മൂക്കയോട് ഈ ചോദ്യം അവതാരക ചോദിച്ചു. വളരെ രസകരമായ മറുപടിയാണ് മമ്മൂക്ക അതിന് നൽകിയത്.

നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് താന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതെന്ന് മമ്മൂട്ടി

“യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് ആയിപ്പോവാറുണ്ട്. നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് ഞാന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതും. അതിനാല്‍ ഈ യൂത്ത് കൊണ്ട് യാതൊരു ഗുണവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ രഹസ്യം ഇപ്പോള്‍ പറയുന്നുമില്ല.”

നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് താന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതെന്ന് മമ്മൂട്ടി

മധുരാജയുടെ വിശേഷങ്ങളും വേദിയില്‍ മമ്മൂട്ടി പങ്കുവച്ചു. ചിത്രത്തില്‍ ജഗപതി ബാബു തന്റെ അച്ഛനായിട്ടാണ് അഭിനയിക്കുന്നതെന്നും തന്റെ കുട്ടിക്കാലത്തെ അച്ഛനായിട്ടാണ് പ്രത്യക്ഷപ്പെടുന്നതെന്നും മമ്മൂക്ക പറഞ്ഞു. പക്ഷേ അദ്ദേഹം തന്നെക്കാള്‍ വളരെ ചെറുപ്പമാണെന്നും മെഗാതാരം കൂട്ടിച്ചേര്‍ത്തു. ദക്ഷിണേന്ത്യന്‍ സിനിമകളെ ഒരു പോലെ നമ്മള്‍ സ്വീകരിക്കുന്നത് ഒരുമയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് താന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതെന്ന് മമ്മൂട്ടി

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന ഡോ. വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതം പറയുന്ന ചിത്രമാണ് യാത്ര. നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് യാത്ര. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി ചിത്രം ഫെബ്രുവരി 8ന് തിയറ്ററുകളിൽ എത്തും.

Also read: ‘ജനങ്ങള്‍ക്ക് പറയാനുള്ളത് കേട്ടേ മതിയാകൂ’; മമ്മൂട്ടിയുടെ ‘യാത്ര’ മലയാളം ട്രെയിലര്‍ കാണാം

Also read: ‘യാത്ര കണ്ടില്ലെങ്കിലും നിങ്ങള്‍ പേരന്‍പ് കാണാതെ പോകരുത്’ യാത്രയുടെ സംവിധായകന്‍ പറയുന്നു..