LiveTV

Live

Entertainment

“മലയാളം പഠിക്കണമെങ്കില്‍ സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം”, മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ‘കെ.ജി.എഫ്’ നായകന്‍

‘സുഖമാണോ കൊച്ചി’ എന്നു ചോദിച്ചുകൊണ്ടായിരുന്നു യാഷിന്റെ സംസാരത്തിന്റെ തുടക്കം.

“മലയാളം പഠിക്കണമെങ്കില്‍ സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം”, മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ‘കെ.ജി.എഫ്’ നായകന്‍

ദി കിംഗ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗ് പറഞ്ഞ് കെ.ജി.എഫ് നായകന്‍ യാഷ്. മമ്മൂട്ടി നായകനായ യാത്രയുടെ മലയാളം ട്രയിലര്‍ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗ് പറഞ്ഞ് യാഷ് കൈയടി നേടിയത്.

‘സുഖമാണോ കൊച്ചി’ എന്നു ചോദിച്ചുകൊണ്ടായിരുന്നു യാഷിന്റെ സംസാരത്തിന്റെ തുടക്കം. എന്നാല്‍ മലയാളം തനിക്ക് വഴങ്ങില്ലെന്നും സംസാരിക്കാന്‍ പരമാവധി ശ്രമിച്ചു നോക്കിയതാണെന്നും പറഞ്ഞ യാഷ് മലയാളം പഠിക്കണമെങ്കില്‍ സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം എന്നു പറയുകയായിരുന്നു. താരത്തിന്റെ ഡയലോഗിനെ സദസ് കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. ഡയലോഗിനു ശേഷം ജോസഫ് അലക്‌സ് ചെയ്തതുപോലെ മുടി പിന്നിലേക്ക് മാടി ഒതുക്കാനും യാഷ് മറന്നില്ല.