LiveTV

Live

Entertainment

അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കിംഗ് ഖാന്‍

അക്ഷയ്‌ക്കൊപ്പം അഭിനയിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നുണ്ട്, പക്ഷേ തങ്ങളുടെ സമയം ഒത്തുപോകില്ലെന്ന് ഷാരൂഖ്

അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കിംഗ് ഖാന്‍

ഒരുമിച്ച് സിനിമയിലെത്തിയവരാണെങ്കിലും ഉറ്റ സുഹൃത്തുക്കളാണെങ്കിലും ഷാരൂഖ് ഖാനും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ കുറവാണ്. രണ്ട് പേരും സിനിമാക്കാരായിട്ട് 25 വര്‍ഷങ്ങളായി. പക്ഷേ ഇവരൊരുമിച്ചുള്ള ചിത്രങ്ങള്‍ വിരലില്‍ എണ്ണാവുന്നവയാണ്. അതിനുള്ള കാരണം അല്‍പം ഹാസ്യത്തോടെ വെളിപ്പെടുത്തിയിരിക്കുകയാണ് കിംഗ് ഖാന്‍.

അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കിംഗ് ഖാന്‍

അക്ഷയ് കുമാറിനെപ്പോലെ രാവിലെ എഴുന്നേറ്റ് ജോലി ചെയ്യാന്‍ തനിക്കാവില്ലെന്നാണ് ഇതിനുള്ള മറുപടിയായി ഷാരൂഖ് ഖാന്‍ പറഞ്ഞത്. അക്ഷയ്‌യുടെ ഒരു ദിവസം അതിരാവിലെ ആരംഭിക്കുമെന്ന് ഷാരൂഖ് പറയുന്നു. അക്ഷയ് എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരിക്കും. തന്റെ ജോലി ആരംഭിക്കുമ്പോള്‍ അക്ഷയ് കുമാര്‍ പാക്കപ്പ് പറഞ്ഞ് വീട്ടില്‍ പോയിട്ടുണ്ടാകുമെന്നും ഷാരൂഖ് പറഞ്ഞു. രാത്രി സമയങ്ങളില്‍ പണിയെടുക്കാന്‍ താല്‍പര്യപ്പെടുന്ന ആളാണ് താന്‍. ഒരു മാതിരിപ്പെട്ട ആളുകളൊന്നും രാത്രി ജോലി ചെയ്യാന്‍ താല്‍പര്യപ്പെടാത്തവരാണെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കിംഗ് ഖാന്‍

അക്ഷയ് കുമാറിനോടൊപ്പം താന്‍ അഭിനയിക്കുക എന്നത് തമാശയാകും. അക്ഷയ് സെറ്റില്‍ നിന്നും പോകുമ്പോള്‍ താന്‍ അവിടെ എത്തിയിട്ടേ ഉണ്ടാകൂ. അക്ഷയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഇഷ്ടമാണ്. പക്ഷേ തങ്ങളുടെ സമയം ഒത്തുപോകില്ലെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കിംഗ് ഖാന്‍

1997ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം ദില്‍ തോ പാഗല്‍ ഹേയില്‍ അക്ഷയ് കുമാര്‍ അതിഥി വേഷത്തിലെത്തിയിരുന്നു. അക്ഷയ് നായകനായ ഹേയ് ബേബിയില്‍ ഷാരൂഖും പ്രത്യക്ഷപ്പെട്ടിരുന്നു.

Also read: രാകേഷ് ശര്‍മ്മയുടെ ജീവിതചിത്രത്തില്‍ നിന്നും ഷാരൂഖ് ഖാന്‍ പിന്‍മാറി? 

Also read: മലയാള സിനിമയോട് ഏറെ താൽപര്യമുണ്ടെന്ന്​ ഷാരൂഖ്​ ഖാൻ

Also read: ‘ഒരു മോശം സിനിമ വന്നെന്ന് കരുതി ആ നടന്‍ ചെയ്ത നല്ല സിനിമകളെ മറക്കരുത്’ ആമീറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഷാരൂഖ് ഖാന്‍