LiveTV

Live

Entertainment

‘വര്‍ഗ്ഗം റീമേക്ക് ചെയ്യാന്‍ ആഗ്രഹം’; തിരിച്ചു പോയാല്‍ എല്ലാ സിനിമകളിലെയും പ്രകടനം മെച്ചപ്പെടുത്തുമെന്ന് പൃഥിരാജ്

‘വര്‍ഗ്ഗം റീമേക്ക് ചെയ്യാന്‍ ആഗ്രഹം’; തിരിച്ചു പോയാല്‍ എല്ലാ സിനിമകളിലെയും പ്രകടനം മെച്ചപ്പെടുത്തുമെന്ന് പൃഥിരാജ്

2006ല്‍ എം.പദ്മകുമാര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ തന്റെ തന്നെ വര്‍ഗ്ഗം സിനിമ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ പൃഥിരാജ്. പൃഥ്വിരാജിന്റെ കരിയറില്‍ ഏറെ നിരൂപക പ്രശംസ നേടിയ കഥാപാത്രമായിരുന്നു വര്‍ഗ്ഗം സിനിമയിലെ സോളമന്‍ ജോസഫ്. മുന്‍ പൊലീസ് ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി അഴിമതിക്കാരനായ സബ് ഇന്‍സ്‌പെക്ടറായാണ് പൃഥ്വിരാജ് സിനിമയിലെത്തിയത്. തിരികെ തിരിച്ചു പോകാന്‍ കഴിയുകയാണെങ്കില്‍ എല്ലാ സിനിമകളിലെയും പ്രകടനം മെച്ചപ്പെടുത്തുമെന്നും പൃഥിരാജ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥിരാജ് സിനിമാ സ്വപ്നങ്ങള്‍ പങ്ക് വെച്ചത്.

പൃഥ്വിരാജ് നായകവേഷത്തില്‍ എത്തുന്ന നയന്‍ സിനിമ നാളെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ആല്‍ബര്‍ട്ട് എന്ന അച്ഛനും ആദം എന്ന മകനും തമ്മിലെ ബന്ധമാണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ടുള്ള ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഇതിനിടയില്‍ പുരോഗമിക്കുന്നുണ്ട്.