LiveTV

Live

Entertainment

താനൊരു കര്‍ക്കശക്കാരനായ അച്ഛനല്ലെന്ന് പൃഥ്വിരാജ്

ഞാന്‍ മക്കളെ ലാളിച്ച വഷളാക്കുന്ന അച്ഛനാണെന്നാണ് സുപ്രിയയുടെ അഭിപ്രായം.

താനൊരു കര്‍ക്കശക്കാരനായ അച്ഛനല്ലെന്ന് പൃഥ്വിരാജ്

യുവതാരം പൃഥ്വിരാജിനെ പോലെ തന്നെ ഒരു പാട് ആരാധകരുള്ള കൊച്ചുതാരമാണ് പൃഥ്വിയുടെ മകള്‍ അലംകൃത. സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും ആരാധകര്‍ അല്ലി മോള്‍ എന്നു വിളിക്കുന്ന അലംകൃതയെ സോഷ്യല്‍ മീഡിയയില്‍ താരമാണ്. മകളുമായി ചെലവിടുന്ന നിമിഷങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പൃഥ്വി പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. ‘9’ സിനിമയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

താനൊരു കര്‍ക്കശക്കാരനായ അച്ഛനല്ലെന്ന് പൃഥ്വിരാജ്

പൃഥ്വിയുടെ വാക്കുകള്‍

ഞാനൊരു കര്‍ക്കശക്കാരനായ അച്ഛനാണോ എന്ന് ചോദിച്ചാല്‍ എനിക്ക് തോന്നുന്നു അല്ലായെന്ന്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റെല്ലാവരെയും പോലെ എന്റെ മകളോടൊപ്പവും കുടുംബത്തോടൊപ്പവും കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കാറില്ല. അതുകൊണ്ട് തന്നെ കിട്ടുന്ന സമയങ്ങളില്‍ എന്റെ മകളെയും സഹോദരന്റെ മക്കളെയും ലാളിക്കാറാണ് പതിവ്. ഞാന്‍ മക്കളെ ലാളിച്ച വഷളാക്കുന്ന അച്ഛനാണെന്നാണ് സുപ്രിയയുടെ അഭിപ്രായം.

താനൊരു കര്‍ക്കശക്കാരനായ അച്ഛനല്ലെന്ന് പൃഥ്വിരാജ്

കുട്ടികള്‍ക്ക് എന്തെങ്കിലും പേടിയുണ്ടെങ്കില്‍ അതിനെ മനസ്സിലാക്കാന്‍ അവരെ സഹായിക്കുകയെന്നുള്ള കാര്യമാണ് താന്‍ തന്റെ മാതാപിതാക്കളില്‍ നിന്നും പഠിച്ചതെന്നും പൃഥ്വി പറയുന്നു. അല്ലാതെ എല്ലാത്തില്‍ നിന്നും തടയുകയല്ല. തനിക്ക് ചെറുപ്പത്തിൽ വെള്ളത്തില്‍ ഇറങ്ങാൻ വളരെ ഭയമായിരുന്നു എന്നാൽ അച്ഛന്‍ നല്ല നീന്തലുകാരനാണ്. തന്നിലെ പേടി അച്ഛൻ ഇല്ലാതാക്കിയെന്നും ഇപ്പോൾ താൻ നീന്തൽ വളരെയധികം ആസ്വദിക്കാറുണ്ടെന്നും പൃഥ്വി പറഞ്ഞു. കുട്ടികളെ അവരുടെ പേടികള്‍ അതീജിവിക്കാന്‍ നമ്മള്‍ പ്രാപ്തരാക്കണമെന്നാണ് ഞാന്‍ പറയുന്നത്.

The Audio Playbook Chapter 2 is here | Listen in to Prithvi Uninterrupted & make plans to watch #9Movie in cinemas with...

Posted by Prithviraj Sukumaran on Tuesday, February 5, 2019

Also read: ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇനി സിനിമ സംവിധാനം ചെയ്യില്ല- പൃഥ്വിരാജ്

Also read: ആക്ഷന്‍ സിനിമകള്‍ ചെയ്യാനിഷ്ടമാണെന്ന് പൃഥ്വിരാജ്

Also read: പല ട്രാക്കുകളിലൂടെ മുന്നോട്ടു പോകുന്ന കഥയാണ്; ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പൃഥ്വിരാജ്