LiveTV

Live

Entertainment

ഇതാണ് ‘96’ന്റെ യഥാര്‍ത്ഥ ക്ലൈമാക്സ്; വിജയ് സേതുപതി പറഞ്ഞു

സിനിമയിലല്ല, ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിലായിരുന്നു റാം ജാനുവിനെ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചത്. 

 ഇതാണ് ‘96’ന്റെ യഥാര്‍ത്ഥ ക്ലൈമാക്സ്; വിജയ് സേതുപതി പറഞ്ഞു

പരസ്പരം മനസിലാക്കിയിട്ടും, ശ്വാസമായി കരുതിയിട്ടും സഫലീകരിക്കാനാവാതെ പോയ പ്രണയമാണ് റാമിന്റെയും ജാനുവിന്റേതും. ഒരു വേള അവരൊന്ന് ആലിംഗനം ചെയ്തിരുന്നെങ്കിലെന്ന് പ്രേക്ഷകര്‍ പോലും ചോദിച്ചു പോകും. പക്ഷേ ആരാധകരുടെ ആഗ്രഹമെന്നോണം അത് പൂര്‍ത്തീകരിക്കപ്പെട്ടു. സിനിമയിലല്ല, ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിലായിരുന്നു റാം ജാനുവിനെ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചത്.

 ഇതാണ് ‘96’ന്റെ യഥാര്‍ത്ഥ ക്ലൈമാക്സ്; വിജയ് സേതുപതി പറഞ്ഞു

പാര്‍ഥിപനായിരുന്നു പരിപാടിയുടെ അവതാരകന്‍. റാമും ജാനുവും ഒന്നുകെട്ടിപ്പിടിച്ചിരുന്നെങ്കില്‍ എന്ന് സിനിമ കണ്ടിറങ്ങിവര്‍ ആഗ്രഹിച്ചുപോയിട്ടുണ്ടെന്നും ഈ നൂറാം ദിനത്തില്‍ ആ പരാതി തീര്‍ക്കാന്‍ ഇരുവരെയും വേദിയിലേക്ക് ക്ഷണിക്കുകയാണെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു. ആദ്യം തൃഷയാണ് വേദിയിലെത്തിയത്. തൊട്ടു പിന്നാലെ വിജയ് സേതുപതിയും. പാര്‍ഥിപന്റെ ആവശ്യപ്രകാരം ഇരുവരും സ്‌റ്റേജില്‍ എത്തി ആലിംഗനം ചെയ്തു. ഇതായിരുന്നു സിനിമയുടെ യഥാര്‍ഥ ക്ലൈമാക്‌സ് എന്ന് വിജയ് സേതുപതി പിന്നീട് പറഞ്ഞു. സംവിധായകന്‍ പ്രേം കുമാര്‍, ഗോവിന്ദ് വസന്ത എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.

Also read: കണ്‍മണി അന്‍പോട് കാതലന്‍....റാമിനായി ജാനു പാടി; 96 പറയാതെ ബാക്കി വച്ച മറ്റൊരു രംഗം കൂടി ഇതാ

Also read: ഗായിക ജാനകിയമ്മയെ കണ്ട് എസ്. ജാനകി ദേവി; 96 ൽ നിന്നും വെട്ടി മാറ്റിയ ആ രംഗമിതാ

Also read: ‘96’ കേരളത്തില്‍ നിന്നും വാരിയത് ഏഴ് കോടി