LiveTV

Live

Entertainment

പ്രതിഭയുണ്ടെങ്കിൽ നില നിൽക്കും, അല്ലെങ്കിൽ പ്രണവ് വേറെ പണി നോക്കട്ടെയെന്ന് മോഹൻലാൽ

ആദിക്ക് ശേഷം പ്രണവിന്റേതായി പുറത്തിറങ്ങിയ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്’ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്

പ്രതിഭയുണ്ടെങ്കിൽ നില നിൽക്കും, അല്ലെങ്കിൽ പ്രണവ് വേറെ പണി നോക്കട്ടെയെന്ന് മോഹൻലാൽ

പ്രണവ് മോഹൻലാലിന്റെ അഭിനയ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് താനല്ലെന്ന് മോഹൻ ലാൽ. സിനിമയിൽ പ്രണവ് തന്റെ തുടർച്ചയല്ലെന്ന് പറഞ്ഞ ലാൽ, ദെെവാനുഗ്രഹവും പ്രതിഭയും ഒന്നിച്ച് ചേരുന്ന കാര്യമാണ് സിനിമയെന്നും, തിളങ്ങാന്‍ പറ്റിയില്ലങ്കില്‍ വേറെ മേഖലയിലേക്ക് പ്രണവ് തിരിയുമെന്നും ടെെംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മോഹൻ ലാൽ പറഞ്ഞു.

ആദിക്ക് ശേഷം പ്രണവിന്റേതായി പുറത്തിറങ്ങിയ അരുണ്‍ ഗോപി ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്’ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അഭിനയത്തിൽ ഏവരും പ്രതീക്ഷിച്ച മോഹൻലാൽ മാജിക്ക് പക്ഷേ പ്രണവിൽ പ്രകടമായില്ലെന്ന പരാതി പറഞ്ഞവരും കൂട്ടത്തിലുണ്ടായിരുന്നു. ഇതിനിടെയാണ് പരോക്ഷ മറുപടിയുമായി താരം എത്തിയിരിക്കുന്നത്.