LiveTV

Live

Entertainment

മമ്മൂട്ടിക്ക് മുന്നില്‍ ‘ജോസഫ് അലക്സായി’ കെ.ജി.എഫ് നായകന്‍

‘മലയാളം പഠിക്കണമെങ്കിൽ സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം...’ എന്നാണ് യാഷ് കാച്ചിയത്

മമ്മൂട്ടിക്ക് മുന്നില്‍ ‘ജോസഫ് അലക്സായി’ കെ.ജി.എഫ് നായകന്‍

മമ്മൂക്കയുടെ ഹിറ്റ് ഡയലോഗ് ഏറ്റുപറഞ്ഞ് കെെയ്യടി നേടി കന്നട താരം യാഷ്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ മലയാളം ട്രെയ്ലർ ലോഞ്ചിനിടെയായിരുന്നു യാഷിന്റെ പ്രകടനം. കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചായിരുന്നു യാത്രയുടെ ട്രെയ്ലർ ലോഞ്ച്.

‘സുഖമാണോ കൊച്ചി...’ എന്ന് പറഞ്ഞു കൊണ്ട് സംസാരിച്ച് തുടങ്ങിയ കെ.ജി.എഫ് ഹീറോ, മലായളം തനിക്ക് വഴങ്ങുന്നില്ലെന്നും, സംസാരിക്കാൻ പരമാവധി ശ്രമിച്ചു നോക്കിയെങ്കിലും, സംഗതി ബുദ്ധിമുട്ടാണെന്നും പറഞ്ഞു. തുടർന്ന് മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ‘ദ കിങി’ലെ മാസ് ഡയലോഗ് കാച്ചുകയായിരുന്നു താരം. ‘മലയാളം പഠിക്കണമെങ്കിൽ സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം...’ എന്ന് പറഞ്ഞ യാഷ്, ‘ജോസഫ് അലക്സ് തേവള്ളിപറമ്പിൽ’ ചെയ്ത പോലെ മുടി പിന്നിലേക്ക് തടവി കാണികളെ ഹരം കൊള്ളിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും മമ്മൂക്കയോടൊപ്പം വേദി പങ്കിടാന്‍ പറ്റിയത് ഭാഗ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആരാധാകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മഹി വി രാഘവ് ചിത്രമാണ് ‘യാത്ര’. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വെെ.എസ്.ആർ റെഡ്ഢിയുടെ കഥ പറയുന്ന ചിത്രം, തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിലും തീയറ്ററുകളിലെത്തും. പൊളിറ്റിക്കൽ ‍ഡ്രാമയായി എത്തുന്ന ചിത്രത്തിലൂടെ, മമ്മൂട്ടി രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം തെലുങ്കിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഫെബ്രുവരി 8ന് യാത്ര റിലീസിനെത്തും.