LiveTV

Live

Entertainment

‘രാഷ്ട്രീയം ലാലിന് പറ്റിയ പണിയല്ല’

തമിഴ്നാട്ടിൽ എം.ജി.ആർ മത്സരിച്ചപ്പോൾ ഉണ്ടായ സാഹചര്യമല്ല കേരളത്തിൽ ഉള്ളതെന്നും മേജര്‍ രവി പറഞ്ഞു

‘രാഷ്ട്രീയം ലാലിന് പറ്റിയ പണിയല്ല’

മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നതിനിടെ, എല്ലാം തള്ളികൊണ്ട് സംവിധായകൻ മേജർ രവിയും രംഗത്ത്. താനറിയുന്ന മോഹൻലാൽ രാഷ്ട്രീയത്തിലിറങ്ങില്ലെന്നും, ഇതു സംബന്ധിച്ച് ഉയർന്നു വരുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും മേജർ രവി പറഞ്ഞു. നേരത്തെ, രാഷ്ട്രീയത്തിലിറങ്ങി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ആരോപണങ്ങൾക്കെതിരെ മോഹൻലാൽ തന്നെ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം ലാലുമായി ഫോണിൽ സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, അദ്ദേഹം ചിരിച്ചു തള്ളുകയാണുണ്ടായതെന്ന് മേജർ രവി പറഞ്ഞു. രാഷ്ട്രീയത്തിൽ വേറെയും നേതാക്കളെ നമുക്ക് കിട്ടും. എന്നാൽ സിനിമയിൽ മറ്റൊരു മോഹൻലാലിനെ ഇനി കിട്ടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പറയുന്നവർ എന്തു വേണമെങ്കിലും പറയട്ടെയെന്നാണ് ലാൽ പ്രതികരിച്ചത്. തമിഴ്നാട്ടിൽ എം.ജി.ആർ മത്സരിച്ചപ്പോൾ ഉണ്ടായ സാഹചര്യമല്ല കേരളത്തിൽ ഉള്ളത്. നടി ഹേമാമലിനി രാഷ്ട്രിയത്തിൽ ഇറങ്ങിയിട്ട് എന്താണ് കിട്ടിയതെന്നും മേജർ രവി ചോദിച്ചു. തനിക്ക് ചേർന്ന പണിയല്ല രാഷ്ട്രീയമെന്നും, തനിക്ക് വലിയ പിടിയില്ലാത്ത മേഖലയാണതെന്നും നേരത്തെ ലാൽ വ്യക്തമാക്കുകയുണ്ടായി.