LiveTV

Live

Entertainment

കുമ്പളങ്ങിയുടെ വിശേഷങ്ങളുമായി ‘കുമ്പളങ്ങി ഗെറ്റ് റ്റുഗദര്‍’; ടീസര്‍ പുറത്തിറങ്ങി

കുമ്പളങ്ങിയുടെ വിശേഷങ്ങളുമായി ‘കുമ്പളങ്ങി ഗെറ്റ് റ്റുഗദര്‍’; ടീസര്‍ പുറത്തിറങ്ങി

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം കുമ്പളങ്ങി നെെറ്റ്സിന്റെ വിശേഷങ്ങളാണ് എവിടെയും. റിലീസിനടുക്കും തോറും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റേതായി ഒടുവിൽ ഇറങ്ങിയ പാട്ടുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. കുമ്പളങ്ങിയുടെ അനുഭവങ്ങളും വിശേഷങ്ങളുമായി താരങ്ങളെല്ലാം ഒത്തുകൂടുന്ന ‘കുമ്പളങ്ങി ഗെറ്റ് റ്റുഗദർ’ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കുമ്പളങ്ങിയുടെ വിശേഷങ്ങളുമായി ‘കുമ്പളങ്ങി ഗെറ്റ് റ്റുഗദര്‍’; ടീസര്‍ പുറത്തിറങ്ങി

ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, അന്ന ബെന്‍, ഷെെൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് പുറമെ, സംവിധായകൻ മധു സി നാരായണൻ, ശ്യാം പുഷ്കർ, ദിലീഷ് പോത്തൻ, നസ്രിയ നസീം, സുഷിൻ ശ്യാം എന്നിങ്ങനെ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർ ഒത്തു ചേർന്ന പരിപാടിയുടെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിങ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന സിനിമ ഫെബ്രുവരി ഏഴിന് തീയേറ്ററുകളിലെത്തും.