LiveTV

Live

Entertainment

‘ഷൈജു ഖാലിദ് ഈസ് ബ്രൂട്ടലി ഹോണസ്റ്റ്’; കുമ്പളങ്ങി നൈറ്റ്സ് ചിത്രീകരണ വിശേഷങ്ങളുമായ് താരങ്ങള്‍

‘ഷൈജു ഖാലിദ് ഈസ് ബ്രൂട്ടലി ഹോണസ്റ്റ്’; കുമ്പളങ്ങി നൈറ്റ്സ് ചിത്രീകരണ വിശേഷങ്ങളുമായ് താരങ്ങള്‍

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം കുമ്പളങ്ങി നൈറ്റസിന്റെ വിശേഷങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന കുമ്പളങ്ങി ഗെറ്റ് ടുഗെതറിന്റെ ആദ്യ എപിസോഡ് ഭാവന സ്റ്റുഡിയോസ് പുറത്ത് വിട്ടു. ചിത്രീകരണ സമയത്തെ രസകരമായ കാര്യങ്ങള്‍ പങ്കു വെക്കുന്ന വീഡിയോയില്‍ സിനിമ നിര്‍മ്മിച്ചതിന് പിന്നിലെ പരിശ്രമങ്ങളും അണിയറ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, അന്ന ബെന്‍, ഷെെൻ നിഗം, ശ്രീനാഥ് ഭാസി എന്നവരുടെ അനുഭവങ്ങളെല്ലാം രസകരമായാണ് പങ്ക് വെച്ചിരിക്കുന്നത്.

ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, അന്ന ബെന്‍, ഷെെൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് പുറമെ, സംവിധായകൻ മധു സി നാരായണൻ, ശ്യാം പുഷ്കർ, ദിലീഷ് പോത്തൻ, നസ്രിയ നസീം, സുഷിൻ ശ്യാം എന്നിങ്ങനെ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരാണ് ചിത്രീകരണ വിശേഷങ്ങളുമായി ഒത്തു ചേർന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിങ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന സിനിമ ഫെബ്രുവരി ഏഴിന് തീയേറ്ററുകളിലെത്തും.