LiveTV

Live

Entertainment

നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ അടിപൊളിയാണെന്ന് വിദ്യാ ബാലന്‍

യഥാര്‍ത്ഥത്തില്‍ താന്‍ വിപരീതമായാണ് ജീവിച്ചുപോകുന്നതെന്നാണ് വിദ്യ പറയുന്നത്. 

 നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ അടിപൊളിയാണെന്ന് വിദ്യാ ബാലന്‍

നാല്‍പതുകളിലെത്തുമ്പോള്‍ സ്ത്രീകള്‍ കൂടുതല്‍ ഹോട്ട് ആകുമെന്ന് ബോളിവുഡ് താരം വിദ്യാ ബാലന്‍ നാല്‍പ്പതാം ജന്‍മദിനത്തിന് ശേഷം ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ നാല്‍പതുകാരികളെ കുറിച്ച് പറഞ്ഞത്. ജനുവരി ഒന്നിനായിരുന്നു വിദ്യയുടെ നാല്‍പ്പതാം ജന്‍മദിനം.

 നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ അടിപൊളിയാണെന്ന് വിദ്യാ ബാലന്‍

'നാല്‍പത് പിന്നിട്ട സ്ത്രീകള്‍ ശരിക്കും ഹോട്ട് ആന്‍ഡ് നോട്ടി ആണ്. സ്ത്രീകള്‍ ഈ പ്രായമാകുമ്പോഴേക്കും കൂടുതല്‍ കെയര്‍ലെസ് ആകുന്നതാണ് ഇതിന്റെ കാരണം. നമ്മളെത്ര അലക്ഷ്യരായി ജീവിക്കുന്നുവോ അത്രയും സന്തോഷം നമ്മളെ തേടിയെത്തും'- വിദ്യ പറയുന്നു.

 നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ അടിപൊളിയാണെന്ന് വിദ്യാ ബാലന്‍

യഥാര്‍ത്ഥത്തില്‍ താന്‍ വിപരീതമായാണ് ജീവിച്ചുപോകുന്നതെന്നാണ് വിദ്യ പറയുന്നത്. 20 വയസുള്ളപ്പോഴൊക്കെ വിദ്യ ശരിക്കും ഒരു ഗൗരവപ്രകൃതക്കാരിയായരുന്നു. ആ കാലഘട്ടത്തില്‍ തനിക്ക്, ഒരുകാര്യവും ഇപ്പോഴത്തെപ്പോലെ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് താരം പറയുന്നത്. 'പക്ഷേ ആ സമയത്ത് എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അതാവശ്യമായിരുന്നു. മുപ്പതുകളില്‍ ഞാന്‍ എന്നെ അറിയുകയായിരുന്നു. നാല്‍പ്പതുകളില്‍ ഞാന്‍ എന്നെ സ്‌നേഹിക്കുന്നു'- വിദ്യ പറഞ്ഞു.

 നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ അടിപൊളിയാണെന്ന് വിദ്യാ ബാലന്‍

Also read: തലയ്ക്കൊപ്പം വിദ്യാ ബാലന്‍ തമിഴിലേക്ക്

Also read: ജീവിതം മാറ്റി മറിച്ച ഡേര്‍ട്ടി പിക്ചര്‍: വിദ്യാ ബാലന്‍

Also read: നാല്‍പതാം ജന്‍മദിനത്തില്‍ വിദ്യാ ബാലന് സര്‍പ്രൈസ് സമ്മാനവുമായി ഭര്‍ത്താവ്