രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍
ഒരു നടനായി നിലനില്ക്കാന് ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി മോഹന്‍ലാല്‍.“രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്ക്കാന് ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫെഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താത്പര്യമില്ല,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ലാല്‍ വെളിപ്പെടുത്തി.

പ്രധാനമായും കേരളത്തിലെ ബി.ജെ.പിയാണ് മോഹൻലാലിനെ സ്ഥാനാർത്ഥിയാക്കും എന്നു പറഞ്ഞിരുന്നത്. ഒ. രാജഗോപാലും ശ്രീധരൻപിള്ളയുമെല്ലാം പലപ്പോഴും ഇക്കാര്യത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ നിരാകരിച്ചു കൊണ്ടാണ് മോഹൻലാൽ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.
