LiveTV

Live

Entertainment

‘കാന്‍സറിന് എന്നെ കിട്ടിയില്ല’; മംമ്തയുടെ പത്ത് വര്‍ഷ ചലഞ്ച് ഒരു പോരാട്ടം തന്നെയാണ് 

‘കാന്‍സറിന് എന്നെ കിട്ടിയില്ല’; മംമ്തയുടെ പത്ത് വര്‍ഷ ചലഞ്ച് ഒരു പോരാട്ടം തന്നെയാണ് 

ലോക കാന്‍സര്‍ ദിനമായ ഇന്ന് നടി മംമ്തക്ക് ഒരു പോരാട്ടത്തിന്റെ കഥയാണ് ഏവരോടും പങ്ക് വെക്കാനുള്ളത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ രോഗം ബാധിച്ചപ്പോള്‍ തനിക്ക് കാന്‍സറിനെയാണ് പിടികൂടാന്‍ കഴിഞ്ഞതെന്നും കാന്‍സറിന് തന്നെ കിട്ടിയില്ലയെന്നും മംമ്ത പറയുന്നു. കാന്‍സര്‍ ബാധിച്ച് തല മുണ്ഡനം ചെയ്തപ്പോഴുള്ള ചിത്രവും പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ചിത്രവും പങ്കുവെച്ചിരിക്കുന്നത് മംമ്ത കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മംമ്തയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്ന് ലോക കാന്‍സര്‍ ദിനം. എന്റെ 10 ഇയര്‍ ചലഞ്ചിന്റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഈ ദിവസം വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് കാന്‍സര്‍ പിടിക്കാന്‍ പറ്റി, പക്ഷേ കാന്‍സറിന് എന്നെ കിട്ടിയില്ല.

എന്റെ ജീവിതം മാറ്റിമറിച്ച് വര്‍ഷമാണ് 2009. എനിക്കും എന്റെ കുടുംബത്തിനുമുണ്ടായിരുന്ന എല്ലാ പദ്ധതികളും മാറിമറിഞ്ഞ വര്‍ഷം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഈ കാലമത്രയും ഞാന്‍ ശക്തമായി പോരാടുകയായിരുന്നുവെന്ന് മനസിലാകുന്നു. ധൈര്യപൂര്‍വ്വം നേരിട്ട് അതിജീവിക്കുകയായിരുന്നു.

ശുഭാപ്തി വിശ്വാസത്തോടെ ഇത്രയും വര്‍ഷം മുന്നോട്ട് പോകുന്നത് പ്രയാസമേറിയതായിരുന്നു. എന്നാല്‍ എനിക്കതിന് സാധിച്ചു. അതിന് കാരണം കുറച്ചുപേരാണ്. ആദ്യമായി ഞാനെന്റെ അച്ഛനോടും അമ്മയോടും നന്ദിപറയുന്നു. സഹോദര സ്‌നേഹം തന്ന എന്റെ ചില കസിന്‍സ്, ഞാന്‍ ശരിക്കും ആരോഗ്യവതിയാണോ എന്ന് ആത്മാര്‍ത്ഥമായി നിരന്തരം അന്വേഷിച്ച പ്രിയപ്പെട്ട സുഹൃത്തുക്കള്‍. എനിക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍. അവര്‍ എനിക്ക് തന്നെ അവസരങ്ങള്‍. എല്ലാം ഈ സമയം ഞാന്‍ ഓര്‍ക്കുന്നു