LiveTV

Live

Entertainment

ആസിഫ് അലി ഇനി ‘കക്ഷി:അമ്മിണിപ്പിള്ള’; ടീസര്‍ പുറത്തിറങ്ങി  

ആസിഫ് അലി ഇനി ‘കക്ഷി:അമ്മിണിപ്പിള്ള’; ടീസര്‍ പുറത്തിറങ്ങി  

ആസിഫ് അലി നായകനായി നവാഗതനായ ദിന്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'ഒ. പി. 160/18 കക്ഷി:അമ്മിണിപ്പിള്ള'യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. വക്കീല്‍ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ പുതുമുഖതാരം അശ്വതി മനോഹറാണ് നായികയായി എത്തുന്നത്. ഹരീഷ് കണാരന്‍, അഹമ്മദ് സിദ്ദീഖ്, വിജയരാഘവന്‍, സുധീഷ്, നിര്‍മല്‍ പാലാഴി, മാമുക്കോയ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സനിലേഷ് ശിവന്‍. ഛായാഗ്രഹണം ബാഹുല്‍ രമേഷ്. സംഗീത സംവിധാനം ബിജിപാല്‍, അരുണ്‍ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് സൂരജ്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മിക്കുന്ന സിനിമ ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.