LiveTV

Live

Entertainment

അത്രയും ഭയം ഒരിക്കലും ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല; ആദ്യ സിനിമാനുഭവം പങ്കുവച്ച് ദുല്‍ഖര്‍ 

അനാവശ്യമായ സമ്മര്‍ദ്ദമായിരുന്നു അന്ന് ഞാന്‍ എനിക്കുമേല്‍ ചെലുത്തിയത്.

അത്രയും ഭയം ഒരിക്കലും ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല; ആദ്യ സിനിമാനുഭവം പങ്കുവച്ച് ദുല്‍ഖര്‍ 

അഭിനയത്തിന്റെ ഏഴാം വര്‍ഷത്തില്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ അഭിനയരംഗത്തേക്കെത്തുന്നത്. 2012 ഫെബ്രുവരി മൂന്നിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ ആദ്യ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്നു. ഒരു വിരോധാഭാസമെന്ന പോലെ അതിന്റെ പേര് സെക്കന്‍ഡ് ഷോ എന്നായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് അനുഭവിച്ച അത്രയും ഭയം ഒരിക്കലും ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല. അനാവശ്യമായ സമ്മര്‍ദ്ദമായിരുന്നു അന്ന് ഞാന്‍ എനിക്കുമേല്‍ ചെലുത്തിയത്. ഒരു ചുവടു പോലും തെറ്റായി പോകരുതെന്ന തോന്നലായിരുന്നു. അതിലുപരി എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നാണക്കേടാവരുതെന്നും.

അത്രയും ഭയം ഒരിക്കലും ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല; ആദ്യ സിനിമാനുഭവം പങ്കുവച്ച് ദുല്‍ഖര്‍ 

എന്നാല്‍ ആ സിനിമയോട് യെസ് പറഞ്ഞ സമയം തൊട്ട് എല്ലാം വളരെ സാധാരണമായി മുന്നോട്ട് പോയി. ഏകദേശം ആ സമയത്ത് തന്നെയാണ് എന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയേയും ഞാന്‍ കണ്ടുമുട്ടിയത്. സെക്കന്‍ഡ് ഷോയുടെ ചിത്രീകരണത്തിനിടെ എന്നെ തേടി ഉസ്താദ് ഹോട്ടലും എത്തി. ആ വര്‍ഷം എന്റെ ജീവിതം മുഴുവനായി മാറിമറഞ്ഞു. ഒരുപക്ഷെ നക്ഷത്രങ്ങളെല്ലാം ക്രമമായതായിരിക്കാം. ഒരുപക്ഷേ എല്ലാം നോരത്തെ എഴുതപ്പെട്ടതായിരുന്നിരിക്കാം. ഒരുപക്ഷേ അതായിരുന്നിരിക്കാം നിയോഗം. ഒരുപക്ഷേ ദൈവത്തിന്റെ ആഗ്രഹം അതായിരുന്നിരിക്കാം...

അത്രയും ഭയം ഒരിക്കലും ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല; ആദ്യ സിനിമാനുഭവം പങ്കുവച്ച് ദുല്‍ഖര്‍ 

എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിന്. സുഹൃത്തുക്കള്‍ക്ക്. മലയാള സിനിമാ മേഖലുള്ള എല്ലാവര്‍ക്കും. മലയാള സിനിമയോടുള്ള സ്‌നേഹവും ബഹുമാനവും സൂക്ഷിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്ത് മറ്റ് ഭാഷകളിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും. എല്ലാറ്റിനും ഉപരി സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്, അവരുടെ അവസാനിക്കാത്ത സ്‌നേഹത്തിനും പ്രോത്സാഹനത്തിനും. ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ കുമ്പിടുന്നു. ഇതാ അടുത്ത വര്‍ഷത്തിലേക്ക് കടക്കുന്നു...ദുല്‍ഖര്‍ കുറിച്ചു.

അത്രയും ഭയം ഒരിക്കലും ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല; ആദ്യ സിനിമാനുഭവം പങ്കുവച്ച് ദുല്‍ഖര്‍ 

ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍.

Today marks 7 years since my first film released. Ironically called #SecondShow ! Don't think I've ever been as afraid...

Posted by Dulquer Salmaan on Saturday, February 2, 2019

Also read: കൂട്ടായ അവബോധമാണ് ഇതിനെല്ലാം യഥാര്‍ത്ഥ പ്രതിവിധി: മീ ടൂവില്‍ നിലപാടുമായി ദുല്‍ഖര്‍ സല്‍മാന്‍

Also read: “വാപ്പിച്ചിക്കൊപ്പം ദളപതിയുടെ സെറ്റില്‍ പോകാറുണ്ടായിരുന്നു’’; മണിരത്നവുമായുള്ള സിനിമാനുഭവങ്ങള്‍ പങ്കിട്ട് ദുല്‍ഖര്‍ 

Also read: പുതുമുഖ നടന്‍ എന്ന് തന്നെ പരിചയപ്പെടുത്തുന്നതില്‍ സന്തോഷം; ദുല്‍ഖര്‍ സല്‍മാന്‍