LiveTV

Live

Entertainment

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്താങ്ങി; വിജയ് സേതുപതിക്ക് നേരെ സൈബര്‍ ആക്രമണം

ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരങ്ങള്‍ മാനിക്കാതെ നിലപാടെടുത്ത വിജയ് സേതുപതി ജല്ലിക്കെട്ട് വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിച്ചത് തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നിരുന്നു

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്താങ്ങി; വിജയ് സേതുപതിക്ക് നേരെ സൈബര്‍ ആക്രമണം

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ പിന്തുണച്ച തമിഴ് നടന്‍ വിജയ് സേതുപതിക്ക് സൈബര്‍ ആക്രമണം. ശബരിമല തങ്ങളുടെ വികാരമാണെന്നും ഇനി വിജയ് സേതുപതിയുടെ സിനിമകള്‍ക്ക് കേരളത്തില്‍ പിന്തുണ നല്‍കില്ലെന്നും പല കമന്‍റുകളിലും പറയുന്നു. ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരങ്ങള്‍ മാനിക്കാതെ നിലപാടെടുത്ത വിജയ് സേതുപതി ജല്ലിക്കെട്ട് വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിച്ചത് തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. അതേ സമയം താരത്തിന്‍റെ നിലപാടിനെ പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ വിജയ് സേതുപതിയുടെ ഫേസ്ബുക്ക് പേജില്‍ കമന്‍റുകളുടെ പ്രവാഹമാണ്.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്താങ്ങി; വിജയ് സേതുപതിക്ക് നേരെ സൈബര്‍ ആക്രമണം
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്താങ്ങി; വിജയ് സേതുപതിക്ക് നേരെ സൈബര്‍ ആക്രമണം
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്താങ്ങി; വിജയ് സേതുപതിക്ക് നേരെ സൈബര്‍ ആക്രമണം

‘എന്തിനാണീ ബഹളങ്ങള്‍. ഭൂമി എന്നാല്‍ നമുക്കറിയാം അമ്മയാണ്. അതില്‍നിന്ന് ഒരുപിടി മണ്ണെടുത്ത് പ്രതിമചെയ്യുന്നു. അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തില്‍ സംഭവിച്ചത്. ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി.’ വിജയ് സേതുപതി പറഞ്ഞു.