LiveTV

Live

Entertainment

അമ്മ ഒഴികെ ബാക്കി എല്ലാവരും ഇപ്പോൾ എന്നെ ലോലൻ എന്നാണ് വിളിക്കുന്നത് ! 

ഈയിടെ ശബരീഷ് ഫ്ലൂട്ട് വായിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

 അമ്മ ഒഴികെ ബാക്കി എല്ലാവരും ഇപ്പോൾ എന്നെ ലോലൻ എന്നാണ് വിളിക്കുന്നത് ! 

അവതരണത്തിലെ പുതുമ കൊണ്ട് കരിക്ക് എന്ന വെബ് സീരീസ് മധുരം പകരാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. പക്ഷേ കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ ഓരോ എപ്പിസോഡിന് വേണ്ടിയും ആകാംക്ഷയോടെയുള്ള കാത്തിരിപ്പ് സമ്മാനിക്കാന്‍ കരിക്കിന് കഴിഞ്ഞു. ജോര്‍ജ്ജ്, ലോലന്‍, ശംഭു തുടങ്ങി എല്ലാവരും ആരാധകരുടെ പ്രിയ താരങ്ങളാണ്.

ഇതിൽ എടുത്ത് പറയേണ്ട പേരുകളാണ് ലോലന്റെയും ജോർജിന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടേത്. ജോര്‍ജ്ജിനെ അവതരിപ്പിക്കുന്നത് അരുണ്‍ കെ. അനിയനും ലോലനായി എത്തുന്നത് ശബരീഷ് സജിനുമാണ്. ഇവർ രണ്ടു പേരുമാണ് കരിക്കിലെ എപ്പിസോഡുകളുടെ രചനയും നടത്തുന്നത്. ഇരുവരും എൻജിനീയറിങ് കഴിഞ്ഞവരാണ്. ഇതിൽ ശബരീഷിന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അമ്മ ഒഴികെ ബാക്കി എല്ലാവരും തന്നെ ലോലന്‍ എന്നാണ് വിളിക്കുന്നതെന്നാണ് ശബരീഷിന്റെ കമന്റ്. ഈയിടെ ശബരീഷ് ഫ്ലൂട്ട് വായിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പാട്ടുപാടി ഞെട്ടിച്ച് ജോർജ് 😘 കരിക്കിൽ എത്തിയ കഥ പറഞ് ലോലൻ 😘😘ഇവര് പൊളിയാ

Posted by Blackpepper Media on Friday, February 1, 2019

Also read: ചിരിപ്പിക്കാന്‍ മാത്രമല്ല, ഫ്ലൂട്ട് വായിച്ച് ഞെട്ടിക്കാനും ലോലന് അറിയാം