LiveTV

Live

Entertainment

ഹീറോ എപ്പോൾ വരും? പൃഥ്വിയെ ഞെട്ടിച്ച ആരാധകന്‍

ഹിമാലയത്തിലായിരുന്നു നയന്റെ ചിത്രീകരണം നടന്നത്. 

 ഹീറോ എപ്പോൾ വരും? പൃഥ്വിയെ ഞെട്ടിച്ച ആരാധകന്‍

ടൊവിനോയെ കണ്ട് ഉണ്ണി മുകുന്ദാ എന്ന് വിളിച്ച് ഓടിയടുത്ത ആരാധികയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ അത്തരത്തിലൊരു അനുഭവം നമ്മുടെ പൃഥ്വിരാജിനും ഉണ്ടായിരിക്കുകയാണ്. പൃഥ്വി നായകനായ നയൻ സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു ഈ രസകരമായ സംഭവം. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Prithviraj Sukumaran shares a funny anecdote while shooting #9Movie Watch the film in cinemas | 7th February

Posted by 9 - Movie on Friday, February 1, 2019

ഹിമാലയത്തിലായിരുന്നു നയന്റെ ചിത്രീകരണം നടന്നത്. അവിടെ തന്നെ പല ഹോട്ടലുകളിൽ ഷൂട്ട് ഉണ്ടായിരുന്നു. അർമാൻ എന്നൊരു ഹോട്ടലില്‍ ഷൂട്ടിങ് നടക്കുന്ന സമയം. സാങ്കേതികപ്രവർത്തകരും സംവിധായകനുമൊക്കെ ഹോട്ടലിൽ എത്തി. പൃഥ്വിയും അവർക്ക് പിന്നാലെ ഹോട്ടലിൽ വന്നിറങ്ങി. അപ്പോഴാണ് ഹോട്ടലിലെ ഒരാൾ ഓടിവന്ന് ഹീറോ എപ്പോൾ വരുമെന്ന് പൃഥ്വിയോട് ചോദിച്ചത്. ഇത് കേട്ട് താൻ ആകെ ചമ്മിയെന്നും വേഗം തന്നെ കീയും വാങ്ങി റൂമിലേക്ക് പോയി എന്നുമാണ് പൃഥ്വി വീഡിയോയില്‍ പറഞ്ഞു.

Also read: ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇനി സിനിമ സംവിധാനം ചെയ്യില്ല- പൃഥ്വിരാജ്

Also read: പൃഥ്വിരാജ് ഒളിപ്പിച്ച ആ ‘സര്‍പ്രൈസ്’ ഇതായിരുന്നു! 

Also read: ആക്ഷന്‍ സിനിമകള്‍ ചെയ്യാനിഷ്ടമാണെന്ന് പൃഥ്വിരാജ്