LiveTV

Live

Entertainment

ഒരിക്കല്‍ കൂടി ഓര്‍ക്കാം വട്ടവടയുടെ മുത്തിനെ; പത്മവ്യൂഹത്തിലെ അഭിമന്യുവിന്റെ ട്രയിലര്‍

വിനീഷ് ആരാധ്യയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. 

 ഒരിക്കല്‍ കൂടി ഓര്‍ക്കാം വട്ടവടയുടെ മുത്തിനെ; പത്മവ്യൂഹത്തിലെ അഭിമന്യുവിന്റെ ട്രയിലര്‍

അക്രമരാഷ്ട്രീയത്തിന്റെ ഇരയായി കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന പത്മവ്യൂഹത്തിലെ അഭിമന്യു എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, സോനാ നായര്‍, അനൂപ് ചന്ദ്രന്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട വ്യക്തിയായിരുന്ന അന്തരിച്ച നേതാവ് സൈമണ്‍ ബ്രിട്ടോയും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് ട്രയിലര്‍ റിലീസ് ചെയ്തത്.

പത്മവ്യൂഹത്തിലെ അഭിമന്യൂ Official Trailer All the best team ☺️✌🏻

Posted by Dharmajan Bolgatty on Friday, February 1, 2019

വിനീഷ് ആരാധ്യയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ആകാശ് ആര്യനാണ് അഭിമന്യുവിന്റെ വേഷത്തിലെത്തുന്നത്. അഭിമന്യുവിന്റെ അച്ഛനായിട്ടാണ് ഇന്ദ്രന്‍സ് അഭിനയിച്ചിരിക്കുന്നത്. അജയ് ഗോപാല്‍ രചനയും സംഗീതവും നിര്‍വഹിച്ച മൂന്ന് പാട്ടും മൂന്ന് കവിതയും സിനിമയിലുണ്ട്.

 ഒരിക്കല്‍ കൂടി ഓര്‍ക്കാം വട്ടവടയുടെ മുത്തിനെ; പത്മവ്യൂഹത്തിലെ അഭിമന്യുവിന്റെ ട്രയിലര്‍