LiveTV

Live

Entertainment

‘അമ്മേ ദേ എന്നെ ഇവിടെ ഒരുത്തൻ വളച്ചോണ്ടിരിക്കുവാ’; ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ കിടുക്കന്‍ ട്രെയിലര്‍ കാണാം 

മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രയിലര്‍ റിലീസ് ചെയ്‌തത്‌.

‘അമ്മേ ദേ എന്നെ ഇവിടെ ഒരുത്തൻ വളച്ചോണ്ടിരിക്കുവാ’; ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ  കിടുക്കന്‍ ട്രെയിലര്‍ കാണാം 

ഹരിശ്രീ അശോകൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ ട്രയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രയിലര്‍ റിലീസ് ചെയ്‌തത്‌.

‘അമ്മേ ദേ എന്നെ ഇവിടെ ഒരുത്തൻ വളച്ചോണ്ടിരിക്കുവാ’; ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ  കിടുക്കന്‍ ട്രെയിലര്‍ കാണാം 

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ മനോജ് കെ .ജയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ്, ടിനി ടോം, ബിജു കുട്ടന്‍, ജാഫര്‍ ഇടുക്കി, മാല പാര്‍വ്വതി, ദീപക്, അര്‍ജ്ജുന്‍ അശോകന്‍ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന "An International ലോക്കല്‍ Story"യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ !!!! All the best dearest Ashoketta!!!

Posted by Manju Warrier on Friday, February 1, 2019

രഞ്ജിത്, എബിന്‍, സനീഷ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍, നാദിര്‍ഷാ, അരുണ്‍ രാജ് എന്നിവരാണ് സംഗീതം.