LiveTV

Live

Entertainment

പൂർണിമ തിരിച്ചുവരുന്നു, ഇന്ദ്രജിത്തിനൊപ്പം

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തില്‍ പൂര്‍ണിമയും അഭിനയിക്കുന്നുണ്ട്

 പൂർണിമ തിരിച്ചുവരുന്നു, ഇന്ദ്രജിത്തിനൊപ്പം

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തിരിച്ചുവരുന്നു. ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തിനൊപ്പമാണ് പൂര്‍ണിമയുടെ രണ്ടാം വരവ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തില്‍ പൂര്‍ണിമയും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ഇന്ദ്രജിത്തും അഭിനയിക്കുന്നുണ്ട്.നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പ്രധാന ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത്ത് എത്തുന്നത്.

 പൂർണിമ തിരിച്ചുവരുന്നു, ഇന്ദ്രജിത്തിനൊപ്പം

നായികയായും സഹനടിയായും മലയാളത്തില്‍ നിറഞ്ഞു നിന്ന താരമാണ് പൂര്‍ണിമ. രണ്ടാം ഭാവം, വര്‍ണ്ണക്കാഴ്ചകള്‍ എന്നീ ചിത്രങ്ങളില്‍ നായികയായി താരം വേഷമിട്ടിട്ടുണ്ട്. വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍, ഡാനി എന്നിവയാണ് പൂര്‍ണിമയുടെ പ്രധാന ചിത്രങ്ങള്‍. സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന പൂര്‍ണിമ അടുത്ത കാലത്തായി അവതാരകയുടെ റോളുകളില്‍ തിളങ്ങിയിരുന്നു.

 പൂർണിമ തിരിച്ചുവരുന്നു, ഇന്ദ്രജിത്തിനൊപ്പം

നിപയെ ആസ്പദമാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജും പരിസരവും കേന്ദ്രമാക്കി ഒരുക്കുന്ന ചിത്രമാണ് വൈറസ്. ഒരു വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹ്മാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ് സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൌബീന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് വൈറസിലെ അഭിനേതാക്കള്‍.

 പൂർണിമ തിരിച്ചുവരുന്നു, ഇന്ദ്രജിത്തിനൊപ്പം

മുഹ്സിന്‍ പെരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒ.പി.എമ്മാണ് നിര്‍മ്മാണം. ക്യാമറ-രാജീവ് രവി, സംഗീതം-സുഷിന്‍ ശ്യാം. ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലെത്തും.

Also read: നിപ പശ്ചാത്തലമായുള്ള ‘വൈറസ്’ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു; ഫസ്റ്റ് ക്ലാപ്പടിച്ചത് കളക്ടര്‍ ശ്രീറാം സാംബശിവ റാവു 

Also read: വന്‍ താര നിരയുമായി ആഷിഖ് അബു; ചിത്രം വൈറസ്