LiveTV

Live

Entertainment

ഉയിരില്‍ തൊടുന്ന നിമിഷങ്ങള്‍; കുമ്പളങ്ങിയിലെ പുതിയ ഗാനം കാണാം

ഉയിരില്‍ തൊടുന്ന നിമിഷങ്ങള്‍; കുമ്പളങ്ങിയിലെ പുതിയ ഗാനം കാണാം

ഉയിരില്‍ തൊടുന്ന നിമിഷങ്ങളുമായി കുമ്പളങ്ങി നൈറ്റ്സിലെ പുതിയ ഗാനം പുറത്ത്. ഷൈന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്‌സ് ഫെബ്രുവരി 7നാണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്.

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത സിനിമ ട്രെയിലറില്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ശ്യാം പുഷ്‌കരനാണ് കുമ്പളങ്ങി നൈറ്റ്സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, നസ്രിയ നസീം, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തിലാകും ഫഹദ് ഫാസില്‍ പ്രത്യക്ഷപ്പെടുക.

ഷൈജു ഖാലിദ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് , വര്‍ക്കിങ് ക്ലാസ് ഹീറോ എന്നിവരുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.