LiveTV

Live

Entertainment

ഫോട്ടോഗ്രാഫറായി കാര്‍ത്തി; ദേവിന്റെ ട്രയിലര്‍ കാണാം

ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗാണ് നായിക

ഫോട്ടോഗ്രാഫറായി കാര്‍ത്തി; ദേവിന്റെ ട്രയിലര്‍ കാണാം

അഡ്വഞ്ചര്‍ ഫോട്ടോഗ്രാഫറായി കാര്‍ത്തിയെത്തുന്ന തമിഴ് ചിത്രം ദേവ് ന്റെ ട്രയിലര്‍ പുറത്തിറങ്ങി. പ്രണയവും സാഹസികതയും ഇട കലര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗാണ് നായിക. ഒരു ബിസിനസുകാരിയുടെ വേഷത്തിലാണ് രാകുലെത്തുന്നത്. ഇവര്‍ തമ്മിലുള്ള പ്രണയമാണ് ദേവ് പറയുന്നത്.

നവാഗതനായ രജത് രവിശങ്കറാണ് ചിത്രത്തിന്റെ സംവിധാനം. അമൃത ശ്രീനിവാസന്‍, രമ്യാ കൃഷ്ണന്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹാരിസ് ജയരാജാണ് സംഗീതം. പ്രിന്‍സ് പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം തമിഴ്,തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ഫെബ്രുവരി 14ന് ദേവ് തിയറ്ററുകളിലെത്തും.

സ്റ്റൈലിഷ് ത്രില്ലറുമായി കാര്‍ത്തി; ദേവ് ടീസര്‍ കാണാം
Also Read

സ്റ്റൈലിഷ് ത്രില്ലറുമായി കാര്‍ത്തി; ദേവ് ടീസര്‍ കാണാം

 സംഘടനയിലുള്ള സ്ത്രീകളെ സംരക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണ്, ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് കാര്‍ത്തി 
Also Read

സംഘടനയിലുള്ള സ്ത്രീകളെ സംരക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണ്, ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് കാര്‍ത്തി