LiveTV

Live

Entertainment

’96’ ഇനി ’99’; നായികയായി ഭാവന, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

പ്രീതം ഗുബ്ബിയാണ് ചിത്രം കന്നഡയിൽ സംവിധാനം ചെയ്യുന്നത്. 

 ’96’ ഇനി ’99’; നായികയായി ഭാവന, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഗൃഹാതുര പ്രണയത്തെ തൊട്ടുണര്‍ത്തി ഒരു നൊമ്പരമായി മാറിയ ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും അവിസ്മരണീയമായ പ്രകടനം കാഴ്ച വച്ച ചിത്രം തമിഴകത്ത് മാത്രമല്ല, തെന്നിന്ത്യ മുഴുവനും സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത ഈയിടെ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

 ’96’ ഇനി ’99’; നായികയായി ഭാവന, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

96 കന്നഡയിലെത്തുമ്പോള്‍ 99 എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. ഭാവനയാണ് ജാനുവായി വെള്ളിത്തിരയിലെത്തുന്നത്. റാമായി ഗണേഷുമെത്തുന്നു. പ്രീതം ഗുബ്ബിയാണ് ചിത്രം കന്നഡയിൽ സംവിധാനം ചെയ്യുന്നത്. വിവാഹത്തിന് ശേഷം ഭാവനയുടെ ഗംഭീര തിരിച്ചുവരവായിരിക്കും 99 ലേതെന്നാണ് ആരാധകരുടെ പക്ഷം.