LiveTV

Live

Entertainment

ടൊവിനോയുടെ നായികയായി അഹാന; ലൂക്കയുടെ ഷൂട്ടിംഗ് തുടങ്ങി

അരുണ്‍ ബോസാണ് സംവിധാനം.

ടൊവിനോയുടെ നായികയായി അഹാന; ലൂക്കയുടെ ഷൂട്ടിംഗ് തുടങ്ങി

ടൊവിനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. അരുണ്‍ ബോസാണ് സംവിധാനം. മൃദുല്‍ ജോര്‍ജ്ജും സംവിധായകനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലൂക്കയായി ടൊവിനോയും നീഹാരികയായി അഹാനയുമെത്തുന്നു.

ടൊവിനോയുടെ നായികയായി അഹാന; ലൂക്കയുടെ ഷൂട്ടിംഗ് തുടങ്ങി

നിമിഷ് രവി ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിങ്ങും നിര്‍വ്വഹിക്കും. സൂരജ് എസ്. കുറുപ്പാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

#Luca pooja pics.

Posted by Tovino Thomas on Tuesday, January 29, 2019

ഈ വര്‍ഷവും കൈ നിറയെ ചിത്രങ്ങളാണ് ടൊവിനോയ്ക്ക്. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ആന്‍ഡ് ദ ഓസ്കര്‍ ഗോസ് ടു, ഉയരെ, ലൂസിഫര്‍, കല്‍ക്കി, വൈറസ്, ജോ, മിന്നല്‍ മുരളി എന്നിവയാണ് ടൊവിനോ കരാറൊപ്പിട്ടിരിക്കുന്ന ചിത്രങ്ങള്‍. പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍.