LiveTV

Live

Entertainment

മാണിക്യ മലരായ പൂവി...മലയാളമല്ല, ഇനി തെലുങ്കൊന്ന് കേട്ടു നോക്കൂ

തെലുങ്കിൽ ​ഗാനം ആലപിച്ചിരിക്കുന്നത് അനുദീപാണ്.

മാണിക്യ മലരായ പൂവി...മലയാളമല്ല, ഇനി തെലുങ്കൊന്ന് കേട്ടു നോക്കൂ

വിവാദങ്ങളുടെ അല ഇതുവരെ അടങ്ങിയിട്ടില്ലെങ്കിലും ഒരു അഡാര്‍ ലവിലെ മാണിക്യമലരായ പൂവി എന്ന പാട്ട് ഇപ്പോഴും പലരുടെയും ഹൃദയത്തില്‍ നിന്നിറങ്ങിപ്പോയിട്ടില്ല. തൃശൂരുകാരിയായ പ്രിയ വാര്യരെ കേരളത്തിന് പുറത്ത് പ്രശസ്തി നേടിക്കൊടുത്ത പാട്ട് പ്രിയയുടെ കണ്ണിറുക്കല്‍ കൊണ്ടും ശ്രദ്ധ നേടി. ഇപ്പോഴിതാ ഈ സൂപ്പർഹിറ്റ് ഗാനത്തിന്റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങിയിരിക്കുന്നു. ഒരു അഡാർ ലൗവിന്റെ തെലുങ്ക് പതിപ്പിലാണ് മാണിക്യമലരായ പൂവിയുടെ തെലുങ്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.

സിനിമയുടെ തെലുങ്ക് പതിപ്പ് 'ലവേഴ്സ് ഡേ' എന്ന പേരിലാണ് പ്രദർശനത്തിനെത്തുന്നത്. ഫെബ്രുവരി 14 ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ തെലുങ്ക് ഓഡിയോ ലോഞ്ച് നടൻ അല്ലു അർജുനാണ് നിർവഹിച്ചത്. നവാഗതരെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാർ ലൗ' വിലെ 'മാണിക്യ മലരായ പൂവി...' കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയയത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.തെലുങ്കിൽ
ഗാനം ആലപിച്ചിരിക്കുന്നത് അനുദീപാണ്.