LiveTV

Live

Entertainment

രണ്‍വീറിന്റെ ‘83’യില്‍ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തായി ജീവ

ക്രിക്കറ്റ് താരമാകാനുള്ള പരിശീലനവും താരം ആരംഭിച്ചു കഴിഞ്ഞു.

രണ്‍വീറിന്റെ ‘83’യില്‍ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തായി ജീവ

ഇന്ത്യ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ട 1983യിലെ സുവര്‍ണ്ണ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം 83യുടെ ഭാഗമായി തമിഴ് താരം ജീവയും. രണ്‍വീര്‍ സിംഗ് നായകനായ ചിത്രത്തില്‍ പ്രശസ്ത ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ റോളിലെത്തുന്നത് ജീവയാണ്. ഇതിനായി ജീവ ഏഴ് കിലോയോളം ഭാരം കുറച്ചതായാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റ് താരമാകാനുള്ള പരിശീലനവും താരം ആരംഭിച്ചു കഴിഞ്ഞു.

രണ്‍വീറിന്റെ ‘83’യില്‍ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തായി ജീവ

ശ്രീകാന്തിന്റെ പഴയകാല വീഡിയോകള്‍ കണ്ട് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി കണ്ട് സ്വായത്തമാക്കാനുള്ള ശ്രമത്തിലാണ് ജീവ. താന്‍ ജീവയുടെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ കോ തനിക്കിഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണെന്നും 83യുടെ നിര്‍മ്മാതാവ് മധു മന്തേന പറഞ്ഞു. ശ്രീകാന്തിനെ അവതരിപ്പിക്കാന്‍ ജീവയെ പോലെ മറ്റൊരു താരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്‍വീറിന്റെ ‘83’യില്‍ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തായി ജീവ

83യില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വേഷത്തിലെത്തുന്നത് രണ്‍വീര്‍ സിംഗാണ്. ബല്‍വീന്ദര്‍ സിംഗ് സന്ദുവായി പഞ്ചാബി താരം ആമി വിര്‍കും അഭിനയിക്കും. കബീര്‍ ഖാനാണ് ചിത്രത്തിന്റെ സംവിധാനം.

രണ്‍വീറിന്റെ ‘83’യില്‍ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തായി ജീവ