LiveTV

Live

Entertainment

മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു പ്രശ്നം, അത് എങ്ങിനെ കുറയ്ക്കുമെന്ന് അറിയില്ലായിരുന്നു; പേരന്‍പിന്റെ സംവിധായകന്‍

അത് പരിഹരിക്കാന്‍ വേണ്ടി താടി വളര്‍ത്താനാണ് മമ്മൂട്ടിയോട് അദ്ദേഹം പറഞ്ഞത്. 

മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു പ്രശ്നം, അത് എങ്ങിനെ കുറയ്ക്കുമെന്ന് അറിയില്ലായിരുന്നു; പേരന്‍പിന്റെ സംവിധായകന്‍

പേരന്‍പിന്റെ ട്രയിലര്‍ പുറത്തു വന്നപ്പോള്‍ മുതല്‍ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം താരങ്ങള്‍ വേണ്ടി നടന്ന പ്രീമിയിര്‍ ഷോ കൂടിയായപ്പോള്‍ ആകാംക്ഷ അതിന്റെ പാരമ്യതയിലെത്തി. കാരണം ചിത്രം കണ്ടവര്‍ക്കെല്ലാം ഒരേ അഭിപ്രായം. പഴയ മമ്മൂട്ടിയെ തിരികെ കിട്ടി എന്ന്. ഒപ്പം റാമിന്റെ സംവിധായക മികവിനെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നു. റാമിന്റെ കരിയറിലെ മികച്ച ചിത്രം കൂടിയാണ് പേരന്‍പ്. ചിത്രം ചെയ്യാന്‍ മമ്മൂട്ടിയെ വിളിക്കുമ്പോള്‍ റാമിലെ ഒരു കാര്യം വല്ലാതെ അലട്ടിയിരുന്നതായി അദ്ദേഹം പറയുന്നു. മറ്റൊന്നുമല്ല മമ്മൂട്ടിയുടെ സൗന്ദര്യമാണ് റാമിന് പ്രശ്‌നമായി മാറിയത്. ഹാന്‍ഡ്‌സം ലുക്ക് എങ്ങനെ കുറയ്ക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാം പറഞ്ഞു.

മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു പ്രശ്നം, അത് എങ്ങിനെ കുറയ്ക്കുമെന്ന് അറിയില്ലായിരുന്നു; പേരന്‍പിന്റെ സംവിധായകന്‍

അത് പരിഹരിക്കാന്‍ വേണ്ടി താടി വളര്‍ത്താനാണ് മമ്മൂട്ടിയോട് അദ്ദേഹം പറഞ്ഞത്. കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്നെ കാണുന്നതുപോലെയാണ് തോന്നുന്നതെന്നും അതിനാല്‍ എത്രയും പെട്ടെന്ന് പടം പൂര്‍ത്തിയാക്കണമെന്നും മമ്മൂട്ടി തമാശയായി പറഞ്ഞെന്നും റാം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു പ്രശ്നം, അത് എങ്ങിനെ കുറയ്ക്കുമെന്ന് അറിയില്ലായിരുന്നു; പേരന്‍പിന്റെ സംവിധായകന്‍

തന്റെ ആദ്യ ചിത്രത്തിന് മുന്‍പ് തന്നെ പേരന്‍പ് മനസിലുണ്ടായിരുന്നു എന്നാണ് റാം പറയുന്നത്. 'മമ്മൂട്ടി സാറിനെപ്പോലെ ഒരാളെ തന്റെ ചിത്രത്തിലേക്ക് വേണമെന്നാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ എങ്ങനെ മമ്മൂട്ടിയിലേക്ക് എത്തും എന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് തങ്ക മീന്‍കള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പത്മപ്രിയ എത്തുന്നത്. മമ്മൂട്ടിക്ക് പറ്റിയ ഒരു കഥ തന്റെ കൈയിലുണ്ടെന്ന് ഞാന്‍ പത്മപ്രിയയോട് പറഞ്ഞു. കാഴ്ച സിനിമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പത്മപ്രിയ അഭിനയിച്ചിട്ടുണ്ടല്ലോ. അല്ലാതെ എങ്ങനെ മമ്മൂട്ടിയിലേക്ക് ഈ വിവരം എത്തിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ എങ്ങനെയോ തന്റെ കഥയെക്കുറിച്ച് മമ്മൂട്ടി അറിഞ്ഞു. 2015 ല്‍ താരമണി എന്ന ചിത്രത്തിന്റെ തിരക്കില്‍ നില്‍ക്കുന്ന സമയത്ത് എനിക്ക് മമ്മൂട്ടി സാറിന്റെ ഫോണ്‍ എത്തി. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കഥ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ' റാം പറഞ്ഞു.

മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു പ്രശ്നം, അത് എങ്ങിനെ കുറയ്ക്കുമെന്ന് അറിയില്ലായിരുന്നു; പേരന്‍പിന്റെ സംവിധായകന്‍

താരമണിയ്ക്ക് ശേഷം പേരന്‍പ് തുടങ്ങണമെന്നായിരുന്നു. എന്നാല്‍ ആഘോഷങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടതിനാല്‍ മമ്മൂട്ടിയോടും നിര്‍മാതാവ് തേനപ്പനോടും ഒരു വര്‍ഷം കൂടി ചോദിക്കുകയായിരുന്നു എന്നാണ് റാം പറയുന്നത്. താന്‍ പറഞ്ഞ കഥയാണോ അതോ തന്റെ മുന്‍പത്തെ സിനിമകളാണോ മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്തത് എന്ന് അറിയില്ല എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു പ്രശ്നം, അത് എങ്ങിനെ കുറയ്ക്കുമെന്ന് അറിയില്ലായിരുന്നു; പേരന്‍പിന്റെ സംവിധായകന്‍

സിനിമയില്‍ അനുഭവ പരിചയമുള്ളതുകൊണ്ട് ഒരു ഷോട്ടിന്റെ ആവശ്യം പോലും അദ്ദേഹത്തിന് മനസിലാകും. മമ്മൂട്ടിയെ പറ്റിക്കാന്‍ കഴിയില്ല എന്നാണ് റാം പറയുന്നത്. തിരക്കഥ മനസിലാക്കി അത് കഥാപാത്രത്തിലേക്ക് ഉള്‍ക്കൊള്ളാനുള്ള മമ്മൂട്ടിയുടെ കഴിവിനെ പുകഴ്ത്താനും റാം മറന്നില്ല. ക്യാമറയില്‍ നമ്മള്‍ ലെന്‍സ് ഫില്‍റ്റര്‍ ഉപയോഗിക്കുന്നതുപോലെയാണ് അദ്ദേഹം മുഖത്ത് ഭാവങ്ങള്‍ മിന്നിമറയുന്നത്. മമ്മൂട്ടിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും മറ്റൊരു ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും റാം പറഞ്ഞു.

മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു പ്രശ്നം, അത് എങ്ങിനെ കുറയ്ക്കുമെന്ന് അറിയില്ലായിരുന്നു; പേരന്‍പിന്റെ സംവിധായകന്‍

Also read: ‘’പക്ഷേ ഇന്ന് ഞാന്‍ തോറ്റു. പേരന്‍പ് കണ്ട് കരഞ്ഞു, മനസ്സ് സങ്കടപ്പെടുക മാത്രമല്ല ദേഷ്യവും വന്നു’’: എസ്.എന്‍ സ്വാമി

Also read: ‘സൂക്ഷ്മാംശങ്ങളില്‍ അഭിനയിക്കുന്ന ഇന്ത്യയിലെ ഒരേയൊരു മമ്മുക്ക’; പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച് പേരന്‍പ് പ്രീമിയര്‍ ഷോ

Also read: ഈ കാത്തിരിപ്പ് വെറുതെയാകില്ല; വിസ്മയിപ്പിച്ച് പേരന്‍പ് ട്രെയ്ലര്‍