LiveTV

Live

Entertainment

സപ്ലി എഴുതി ബി.കോം പൂർത്തിയാക്കിയ ആളാണ് ഞാന്‍; വൈറലായി സൂര്യയുടെ പ്രസംഗം

പഠനം പൂർത്തിയാക്കുമ്പോൾ ഞാൻ ഒരിക്കലും ഇവിടെ എത്തുമെന്ന് വിചാരിച്ചിരുന്നില്ല. 

സപ്ലി എഴുതി ബി.കോം പൂർത്തിയാക്കിയ ആളാണ് ഞാന്‍; വൈറലായി സൂര്യയുടെ പ്രസംഗം

തമിഴ് സിനിമാ ലോകത്തെ ജെന്റില്‍മാനാണ് സൂര്യ. സിനിമയിലായാലും ജീവിതത്തിലായാലും ക്ലീന്‍ ഇമേജുള്ള താരം. സൂര്യയുടെ പൊതുവേദികള്‍ പൊതുവെ ആരവങ്ങളുടെ സദസുകളാണ്. അത്രക്ക് ആവേശത്തോടെയാണ് താരത്തിന്റെ പ്രസംഗത്തെ ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഈയിടെ വേൽ ടെക് രംഗരാജൻ യൂണിവേഴ്‍സിറ്റിയിൽ സാംസ്കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയ സൂര്യയുടെ പ്രസംഗത്തെ വിദ്യാര്‍ഥികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. പോസിറ്റീവ് ചിന്തകള്‍ നിറയ്ക്കുന്ന സൂര്യയുടെ പ്രസംഗം സോഷ്യല്‍‌മീഡിയയില്‍ വൈറലാണ്.

സപ്ലി എഴുതി ബി.കോം പൂർത്തിയാക്കിയ ഞാൻ നിങ്ങൾക്ക് ജീവിതത്തിൽ പഠിച്ച ചില പാഠങ്ങളും അനുഭവങ്ങളുമാണ് പങ്കുവെയ്ക്കുന്നത്. പഠനം പൂർത്തിയാക്കുമ്പോൾ ഞാൻ ഒരിക്കലും ഇവിടെ എത്തുമെന്ന് വിചാരിച്ചിരുന്നില്ല. നടനാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല. സിനിമയിൽ എത്തിയ ഞാൻ എന്നെത്തന്നെ മാതൃകയാക്കി എന്നിൽ പ്രതീക്ഷയർപ്പിച്ച് അഭിനയിച്ച് തുടങ്ങുകയായിരുന്നു.

സപ്ലി എഴുതി ബി.കോം പൂർത്തിയാക്കിയ ആളാണ് ഞാന്‍; വൈറലായി സൂര്യയുടെ പ്രസംഗം

തന്നിൽ തന്നെ വിശ്വാസമർപ്പിച്ച് ജീവിച്ച് തുടങ്ങിയാൽ ജീവിതത്തിൽ സർപ്രൈസുകൾ ഉണ്ടാകും. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം. നമ്മൾ ആഗ്രഹിക്കുന്ന കാര്യം ചിലപ്പോൾ നടക്കണമെന്നില്ല. പക്ഷെ നമ്മൾക്ക് ആവശ്യമുള്ള കാര്യങ്ങൾ കൃത്യമായി നടക്കും. എന്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുമുണ്ട്.

സപ്ലി എഴുതി ബി.കോം പൂർത്തിയാക്കിയ ആളാണ് ഞാന്‍; വൈറലായി സൂര്യയുടെ പ്രസംഗം

ജീവിത്തിൽ മൂന്ന് കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കണം. ഒന്നാമതായി സത്യസന്ധത. എല്ലാകാര്യങ്ങളിലും സത്യസന്ധത പുലർത്തണം. അത് പഠനത്തിലായാലും പ്രണയത്തിലായാലും. രണ്ടാമത് പോസിറ്റിവിറ്റി. എപ്പോഴും പോസിറ്റീവായി ചിന്തിക്കണം. മൂന്നാമതായി ജീവിത ലക്ഷ്യം. തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ ശ്രമിക്കണം. അതിൽ ഉറച്ചുനിൽക്കാനും ശ്രദ്ധിക്കണം.” സൂര്യ പറഞ്ഞു.

സപ്ലി എഴുതി ബി.കോം പൂർത്തിയാക്കിയ ആളാണ് ഞാന്‍; വൈറലായി സൂര്യയുടെ പ്രസംഗം

Also read: നടന്‍ സൂര്യ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്ന് പരാതി