LiveTV

Live

Entertainment

എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചെലവാക്കേണ്ട; അന്ന് ഉണ്ണി മുകുന്ദനോട് ലോഹിതദാസ് പറഞ്ഞു

ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്?അതെന്റെ സ്വപ്നമാണ് സർ....

എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചെലവാക്കേണ്ട; അന്ന് ഉണ്ണി മുകുന്ദനോട് ലോഹിതദാസ് പറഞ്ഞു

മലയാളം കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തായ എ.കെ ലോഹിതദാസിനെ കണ്ട അനുഭവം പങ്കുവച്ച് യുവതാരം ഉണ്ണി മുകുന്ദന്‍. ലോഹിതദാസിന്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ച് സൂചിപ്പിക്കുന്നതാണ് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ്. ഈ കൂടിക്കാഴ്ചയെ ഓര്‍മ്മപ്പെടുത്തുന്ന ആര്‍ടിസ്റ്റ് ഷാമില്‍ വരച്ച ഒരു മനോഹരചിത്രവും ഉണ്ണി മുകുന്ദന്‍ തന്റെ കുറിപ്പിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചെലവാക്കേണ്ട; അന്ന് ഉണ്ണി മുകുന്ദനോട് ലോഹിതദാസ് പറഞ്ഞു

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം

ലോഹിതദാസ് സാറിനെ ആദ്യായിട്ട് കാണുന്ന നിമിഷം മറക്കാൻ പറ്റാത്തതാണ്.... ഞാനൊരു white Shirt ഉം Blue ജീൻസൊക്കെ വാങ്ങിച്ചിരുന്നു. അന്നെനിക്ക് നല്ല നീളമുള്ള മുടിയുണ്ടായിരുന്നു ....ലോഹി സാർ തന്ന അഡ്രസ്സ് മനസ്സിലാകാത്തതിനാൽ വീണ്ടും വീണ്ടും സാറിനെ വിളിച്ചു കൊണ്ടേയിരുന്നു

ലോഹി സാറിന് സഹികെട്ടു ... "ഏതേലും ഓട്ടോക്കാരനോട് ചോദിക്ക് അവർ പറഞ്ഞുതരും.... "ഞാനീ ഓട്ടോക്കാരന്റെ അടുത്തെത്തിയപ്പോഴേക്കും പുള്ളി പറഞ്ഞു...."ലോഹിതദാസ് സാറിന്റെ വീട്ടിലേക്കായിരിക്കും അല്ലേ? "അങ്ങനെ ഞാൻ സാറിന്റെ വീട്ടിലെത്തിആരെയും കണ്ടില്ല അവിടെ. പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു ... എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു... ഞാൻ അവിടെയിരുന്ന് സംഭാരം കുടിച്ചു കൊണ്ടിരിക്കുമ്പോൾ ... ഒരാൾ കാവിമുണ്ടും ചുമലിൽ തോർത്തും ഇട്ടിട്ട് നടന്നു പോകുന്നുണ്ട് .....ഞാൻ മൈൻഡ് ചെയ്തില്ല. പുള്ളി വന്ന് ചാരു കസരയിൽ ഇരുന്ന് പറഞ്ഞു

"ഞാനാ ലോഹിതദാസ് " ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്?

അതെന്റെ സ്വപ്നമാണ് സർ....

ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ...? എയ് അല്ല സാറിനെ ആദ്യായിട്ട് കാണാൻ വരുന്നത് കൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്... എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചെലവാക്കേണ്ട... ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി

View this post on Instagram

Thank you Shamil for your time and effort. A decade old meeting that was life changing.. A decade old precious memory brought back to life... I'll cherish this for the rest of my life.... Thanks a lot brother 🤗@artist_shamil #Repost @artist_shamil with @get_repost ・・・ ഉണ്ണി മുകുന്ദൻ: ലോഹിതദാസ് സാറിനെ ആദ്യായിട്ട് കാണുന്ന നിമിഷം മറക്കാൻ പറ്റാത്തതാണ്.... ഞാനൊരു white Shirt ഉം Blue ജീൻസൊക്കെ വാങ്ങിച്ചിരുന്നു അന്നെനിക്ക് നല്ല നീളമുള്ള മുടിയുണ്ടായിരുന്നു .... ലോഹിസാർ തന്ന അഡ്രസ്സ് മനസ്സിലാകാത്തതിനാൽ വീണ്ടും വീണ്ടും സാറിനെ വിളിച്ചു കൊണ്ടേയിരുന്നു ലോഹി സാറിന് സഹികെട്ടു ... "ഏതേലും ഒാട്ടോക്കാരനോട് ചോദിക്ക് അവർ പറഞ്ഞുതരും.... " ഞാനീ ഓട്ടോക്കാരന്റെ അടുത്തെത്തിയപ്പോഴേക്കും പുള്ളി പറഞ്ഞു.... "ലോഹിതദാസ് സാറിന്റെ വീട്ടിലേക്കായിരിക്കും അല്ലേ? " അങ്ങനെ ഞാൻ സാറിന്റെ വീട്ടിലെത്തി ആരെയും കണ്ടില്ല അവിടെ പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു ... എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു... ഞാൻ അവിടെയിരുന്ന് സംഭാരം കുടിച്ചു കൊണ്ടിരിക്കുമ്പോൾ ... ഒരാൾ കാവിമുണ്ടും ചുമലിൽ തോർത്തും ഇട്ടിട്ട് നടന്നു പോകുന്നുണ്ട് ..... ഞാൻ മൈൻഡ് ചെയ്തില്ല പുള്ളി വന്ന് ചാരു കസരയിൽ ഇരുന്ന് പറഞ്ഞു "ഞാനാ ലോഹിതദാസ് " ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്? അതെന്റെ സ്വപ്നമാണ് സർ.... ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ...? എയ് അല്ല സാറിനെ ആദ്യായിട്ട് കാണാൻ വരുന്നത് കൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്... എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട... ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി ..... @iamunnimukundan #Lohithadas

A post shared by Unni Mukundan (@iamunnimukundan) on

മിഖായേലിൽ നിവിന് വില്ലനായി ഉണ്ണി മുകുന്ദൻ
Also Read

മിഖായേലിൽ നിവിന് വില്ലനായി ഉണ്ണി മുകുന്ദൻ

മാസ്റ്റര്‍ പീസിലൂടെ ഉണ്ണി മുകുന്ദന്‍റെ രണ്ടാം വരവ്
Also Read

മാസ്റ്റര്‍ പീസിലൂടെ ഉണ്ണി മുകുന്ദന്‍റെ രണ്ടാം വരവ്

അങ്ങിനെയൊന്നും പറഞ്ഞിട്ടില്ല,സത്യമിതാണ്;  പ്രണയ നൈരാശ്യ വാര്‍ത്തകള്‍ക്കെതിരെ ഉണ്ണി മുകുന്ദന്‍
Also Read

അങ്ങിനെയൊന്നും പറഞ്ഞിട്ടില്ല,സത്യമിതാണ്; പ്രണയ നൈരാശ്യ വാര്‍ത്തകള്‍ക്കെതിരെ ഉണ്ണി മുകുന്ദന്‍