LiveTV

Live

Entertainment

നസറുദ്ദീന്‍ ഷായും ആമീര്‍ ഖാനും രാജ്യദ്രോഹികളെന്ന് ആര്‍.എസ്.എസ് നേതാവ് 

ഇരുവരും മികച്ച അഭിനേതാക്കളായിരിക്കാം എന്നാല്‍ രാജ്യദ്രോഹികളായതിനാല്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന്അദ്ദേഹം പറഞ്ഞു.

 നസറുദ്ദീന്‍ ഷായും ആമീര്‍ ഖാനും രാജ്യദ്രോഹികളെന്ന് ആര്‍.എസ്.എസ് നേതാവ് 

അഭിനേതാക്കളായ നസറുദ്ദീന്‍ ഷായും ആമീര്‍ ഖാനും രാജ്യദ്രോഹികളെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇരുവരും മികച്ച അഭിനേതാക്കളായിരിക്കാം എന്നാല്‍ രാജ്യദ്രോഹികളായതിനാല്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന്അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച അലിഗഡില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് ഇന്ദ്രേഷിന്റെ ആരോപണം. കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധുവിനെതിരെയും ഇന്ദ്രേഷ് കടന്നാക്രമിച്ചു.

 നസറുദ്ദീന്‍ ഷായും ആമീര്‍ ഖാനും രാജ്യദ്രോഹികളെന്ന് ആര്‍.എസ്.എസ് നേതാവ് 

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെ പോലുള്ള മുസ്ലിമുകളെയാണ് രാജ്യത്തിന് ആവശ്യം. അല്ലാതെ അജ്മല്‍ കസബ്,യാക്കൂബ്, ഇസ്രജ് ജഹാന്‍ എന്നിവരെ പോലുള്ളവരെ അല്ല. കസബിന്റെ വഴിയില്‍ പോകുന്നവരെ രാജ്യദ്രോഹികളായി മാത്രമേ പരിഗണിക്കുക ഉള്ളുവെന്നും ഇന്ദ്രേഷ് കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല സംഘ്പരിവാറിന്റെ രാജ്യദ്രോഹി പരാമര്‍ശത്തിന് നസറുദ്ദീന്‍ ഷാ ഇരയാകുന്നത്. ബുലന്ദ്ഷഹറില്‍ ഇന്‍സ്‍പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനേക്കാളും പ്രാധാന്യം പശുക്കള്‍ക്ക് കൊടുക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന നസറുദ്ദീന്‍ ഷായുടെ അഭിപ്രായത്തോടും രാജ്യദ്രോഹി എന്ന നിലയിലായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം.

 നസറുദ്ദീന്‍ ഷായും ആമീര്‍ ഖാനും രാജ്യദ്രോഹികളെന്ന് ആര്‍.എസ്.എസ് നേതാവ് 

യു.പി ബി.ജെ.പി ചീഫായ മഹേന്ദ്രനാഥ പാണ്ഡെയും നസറൂദ്ദീന്‍ ഷായെ പാകിസ്താനി ഏജന്റെന്നാണ് മുന്‍പ് വിശേഷിപ്പിച്ചത്. അദ്ദേഹം അഭിനയിച്ച് 1999ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം സര്‍ഫറോഷിലെ കഥാപാത്രത്തെ ആധാരമാക്കിയായിരുന്നു പാണ്ഡെയുടെ ആരോപണം. ചിത്രത്തില്‍ പാക് ചാരപ്രവര്‍ത്തകനായിട്ടായിരുന്നു ഷാ വേഷമിട്ടത്. അദ്ദേഹം ഒരു പാക് ഏജന്റായി മാറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു പാണ്ഡെ പറഞ്ഞത്. പാണ്ഡെയുടെ പരാമര്‍ശം ഏറെ വിവാദത്തിന് വഴി തെളിച്ചിരുന്നു.