LiveTV

Live

Entertainment

ആക്രമിക്കപ്പെട്ട നടിയെ എ.എം.എം.എയിലേക്ക് തിരികെ എത്തിക്കണമെന്ന് കുഞ്ചാക്കോ ബോബൻ

ആക്രമിക്കപ്പെട്ട നടിയെ എ.എം.എം.എയിലേക്ക് തിരികെ എത്തിക്കണമെന്ന് കുഞ്ചാക്കോ ബോബൻ

ആക്രമിക്കപ്പെട്ട നടിയെ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിലേക്ക് തിരികെ എത്തിക്കണമെന്ന് കുഞ്ചാക്കോ ബോബൻ. സംഘടനയിലേക്ക് തിരിച്ചുവരാൻ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള സാഹചര്യം എ.എം.എം.എ ഒരുക്കണമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ വിവാദ വിഷയത്തില്‍ പ്രതികരിച്ചത്.

നടിയുടെ കൂടെയാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല, കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കണമെന്നും ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള ധാരണപ്പിശകുകൊണ്ടാണ്  ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാൻ കഴിയാതെ വന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കോടതി വിധി വരുന്നതോടെ കാര്യങ്ങള്‍ക്ക് വ്യക്തത വരും എന്നാല്‍ മാത്രമേ സംഘടനക്ക് കൃത്യമായ നിലപാട് എടുക്കാനാകുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. നൂറ് നല്ല കാര്യം ചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ പഴികേള്‍ക്കേണ്ടി വരുമെന്നാണ് താരസംഘടനയ്ക്ക് എതിരെയുള്ള വിമര്‍ശനത്തോട് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്.