Top

ജോമോന്‍ ടി ജോണിന്റെ ആദ്യ നിര്‍മ്മാണ സംരംഭം; നടീ നടന്‍മാരെ തിരയുന്നു

MediaOne Logo

Web Desk

Web Desk

  • Updated:

    2019-01-28 04:28:39.0

Published:

28 Jan 2019 4:28 AM GMT

ജോമോന്‍ ടി ജോണിന്റെ ആദ്യ നിര്‍മ്മാണ സംരംഭം; നടീ നടന്‍മാരെ തിരയുന്നു
X

മുക്കുത്തി എന്ന ഹിറ്റ് ഷോര്‍ട്ട് ഫിലിമിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ എ.ഡി ഗിരീഷ് സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമയിലേക്ക് പുതുമുഖതാരങ്ങളെ തേടുന്നു. 17നും20നും ഇടയ്ക്ക് പ്രായമുള്ള ആണ്‍കുട്ടികളെയും 16നും 20നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികളെയുമാണ് സിനിമക്ക് ആവശ്യമുള്ളത്. തൃശൂര്‍, എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഓഡിഷനിലൂടെയായയിരിക്കും സിനിമയിലെ നായകനെയും നായികയെയും തെരഞ്ഞെടുക്കുക.

ചാര്‍ളിയിലൂടെ മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ക്യാമറാമാന്‍ ജോമോന്‍ ടി. ജോണ്‍, ചാര്‍ളിയിലൂടെ സ്വതന്ത്ര എഡിറ്ററായ ഷമീര്‍ മുഹമ്മദ്, ഷെബിന്‍ ബെക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സിനിമ നിര്‍മ്മിക്കുന്നത്. അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഫോട്ടോസും, ബയോഡാറ്റയും ഒരു മിനിറ്റില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോയും thanneermathanaudition@gmail.com മെയിലില്‍ അയക്കണം. സിനിമയുടെ ചിത്രീകരണം മാര്‍ച്ച് അവസാനവാരത്തോടെ ആരംഭിക്കും

TAGS :

Next Story