LiveTV

Live

Entertainment

‘പൃഥിരാജ്, ദയവ് ചെയ്ത് ലാലേട്ടന്റെ ഫേസ്ബുക്കില്‍ നിന്നും ലോഗ് ഔട്ട് ചെയ്യണം’; മോഹന്‍ലാലിന്റെ ഇംഗ്ലീഷ് പോസ്റ്റിനെ ട്രോളി ആരാധകര്‍

‘പൃഥിരാജ്, ദയവ് ചെയ്ത് ലാലേട്ടന്റെ ഫേസ്ബുക്കില്‍ നിന്നും ലോഗ് ഔട്ട് ചെയ്യണം’; മോഹന്‍ലാലിന്റെ ഇംഗ്ലീഷ് പോസ്റ്റിനെ ട്രോളി ആരാധകര്‍

നടന്‍ മോഹന്‍ലാലിന് ഈ വര്‍ഷത്തെ പത്മഭൂഷണ്‍ ലഭിച്ചതിന് പിന്നാലെ താരം നന്ദി അറിയിച്ച് കൊണ്ടുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പിലെ ഇംഗ്ലീഷിനെ ട്രോളിയിരിക്കുകയാണ് മലയാള സിനിമാ ആരാധകരായ ട്രോളന്‍മാര്‍. പൃഥിരാജ്, ദയവ് ചെയ്ത് ലാലേട്ടന്റെ ഫേസ്ബുക്കില്‍ നിന്നും ലോഗ് ഔട്ട് ചെയ്തിറിങ്ങണമെന്നും പൃഥ്വിരാജിനൊപ്പം ലൂസിഫര്‍ ചെയ്തതിന്റെ പ്രശ്‌നമാണ് ഇതെന്നുമാണ് ട്രോളന്‍മാരുടെ വിലയിരുത്തല്‍. പൃഥിരാജിന്റെ ഇംഗ്ലീഷ് പോസ്റ്റ് നേരത്തെ സിനിമാ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. പൃഥിരാജിന്റെ ഇംഗ്ലീഷ് പോസ്റ്റിന് താഴെ മലയാളം വിവര്‍ത്തനം ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ വഴി പോസ്റ്റ് ചെയ്യുന്നത് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സ്ഥിരമാണ്. അതേ രൂപത്തില്‍ മോഹന്‍ലാലിന്റെ പോസ്റ്റിന് കീഴെയും തര്‍ജമ കൊടുത്തത് ചിരി ഉയര്‍ത്തുന്നുണ്ട്. മിക്ക കമന്റുകളും ലൂസിഫറിനെ താരതമ്യം ചെയ്തുള്ളവയാണ്. നാല്‍പത് വര്‍ഷത്തെ സിനിമാ ജീവിതം ഓര്‍ത്തെടുക്കുന്ന പോസ്റ്റില്‍ സിനിമയിലെ ലൈറ്റ് ബോയ് തൊട്ടുള്ളവരെ ഓര്‍മിക്കുന്നതാണ് മോഹന്‍ലാലിന്റെ കുറിപ്പ്.