LiveTV

Live

Entertainment

‘കാക്കക്കുയില്‍ ചിത്രീകരണ സമയത്ത് പദ്മശ്രീ, മരക്കാര്‍ സെറ്റില്‍ പത്മഭൂഷണ്‍’; ലാലിനെ അഭിനന്ദിച്ച് പ്രിയദര്‍ശന്‍

‘കാക്കക്കുയില്‍ ചിത്രീകരണ സമയത്ത് പദ്മശ്രീ, മരക്കാര്‍ സെറ്റില്‍ പത്മഭൂഷണ്‍’; ലാലിനെ അഭിനന്ദിച്ച് പ്രിയദര്‍ശന്‍

നടന്‍ മോഹന്‍ലാലിന്റെ പത്മഭൂഷണ്‍ നേട്ടത്തില്‍ അഭിനന്ദനവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രിയദര്‍ശന്‍ മോഹന്‍ലാലിന്റെ ഗംഭീര നേട്ടത്തെ അഭിനന്ദിച്ച് രംഗത്ത് വന്നത്.

‘ഹൈദരാബാദിലെ കാക്കയുലിന്‍റെ സെറ്റില്‍വെച്ചാണ് മോഹന്‍ലാലിന് പദ്മശ്രീ ലഭിച്ച വാര്‍ത്ത ഞങ്ങള്‍ ഒരുമിച്ച് കേട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സെറ്റില്‍ വെച്ച് മരയ്ക്കാറിന്‍റെ ഷൂട്ടിനിടെ പത്മവിഭൂഷണ്‍ മോഹന്‍ലാലിനെ തേടിയെത്തിയ കാര്യവും ഞങ്ങള്‍ ഒരുമിച്ചറിഞ്ഞു. ചെറുപ്പകാലം മുതല്‍ നമ്മളൊന്നിച്ച് ഇത്തരം അനുഗ്രഹങ്ങള്‍ തേടിയെത്തുന്നത് കണ്ടിട്ടുണ്ട്. വരും നാളുകളിലും ഇത് സംഭവിക്കട്ടെ’; പ്രയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയദര്‍ശന്റെ നല്ല വാക്കുകള്‍ക്ക് മോഹന്‍ലാല്‍ നന്ദിയും പറയുന്നുണ്ട് കമന്റില്‍. മോഹന്‍ലാലും പ്രിയദര്‍ശനും നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോക്സ് ഓഫീസ് ഇളക്കി മറിച്ചവരാണ്.