LiveTV

Live

Entertainment

സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു

തൃശൂരിലെ വല്ലച്ചിറയിലെ വീടിന് അടുത്തുവെച്ചാണ് മര്‍ദ്ദനമേറ്റത്. 

സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു

സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. വീടിന് സമീപത്ത് വെച്ച് മുഖത്തടിച്ച ശേഷം തലയില്‍ ചാണക വെള്ളം ഒഴിക്കുകയായിരുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനോടുള്ള സംഘ്പരിവാര്‍ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു.

രാവിലെ ഒന്‍പതേ കാലോടെ തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തെ കടയിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. ആക്രമണം ആസൂത്രിതമാണെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി. പ്രിയനന്ദനന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംഘ്പരിപാര്‍ സംഘടനകള്‍ നേരത്തെ പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.