LiveTV

Live

Entertainment

‘പേരന്‍പി’ന്റെ പിന്നാമ്പുറ കാഴ്ച്ചകള്‍; മേക്കിംഗ് വീഡിയോ പുറത്ത്

ചിത്രത്തിന്റേതായി ഇറങ്ങിയ ടീസറിലും ട്രെയ്ലറിലും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് മമ്മൂട്ടിയടക്കമുള്ള താരങ്ങൾ കാഴ്ച്ച വെച്ചിരിക്കുന്നത്

‘പേരന്‍പി’ന്റെ പിന്നാമ്പുറ കാഴ്ച്ചകള്‍; മേക്കിംഗ് വീഡിയോ പുറത്ത്

വെെ.എസ്.ആറായുള്ള ‘യാത്ര’ക്ക് ഒപ്പം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘പേരൻപ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ മമ്മൂട്ടിയുടെ വേഷപ്പകർച്ച കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് സിനിമാ ലോകം. അതിനിടെ, പേരൻപിലെ മേക്കിംഗ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ക്യാമറക്കു പിന്നിലെ വിശേഷങ്ങളും, ലൊക്കേഷനിലെ രസകരമായ മുഹൂർത്തങ്ങളും മമ്മൂട്ടിയുമൊന്നിച്ചുള്ള സംവിധായകൻ റാമിന്റെ അനുഭവവങ്ങളുമാണ് ആറു മിനിട്ട് ദെെർഘ്യമുള്ള വീഡിയോയിലുള്ളത്.

‘പേരന്‍പി’ന്റെ പിന്നാമ്പുറ കാഴ്ച്ചകള്‍; മേക്കിംഗ് വീഡിയോ പുറത്ത്

‘സ്പാസ്റ്റിക് പരാലിസിസ്’ എന്ന അപൂർവ രോഗം ബാധിച്ച ഒരു കുട്ടിയുടെയും, അവളുടെ അച്ഛന്റെയും കഥ പറയുന്ന ചിത്രമാണ് പേരൻപ്. അമുദവൻ എന്ന അച്ഛൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി ഇറങ്ങിയ ടീസറിലും ട്രെയ്ലറിലും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് മമ്മൂട്ടിയടക്കമുള്ള താരങ്ങൾ കാഴ്ച്ച വെച്ചിരിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ, സാധന, അഞ്ജലി, അഞ്ജലി അമീർ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ആൻ‍ഡ്രൂസ് എന്നിവരും പേരൻപിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. വിവിധ ചലച്ചിത്ത്രമേളകളിൽ പ്രദർശിപ്പിച്ച് മികച്ച പ്രതികരണം നേടിയ ചിത്രം ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലെത്തും.