LiveTV

Live

Entertainment

മഞ്ജു വാരിയര്‍ ഇന്‍ & ആസ് ‘സുബെെദ’ 

മഞ്ജുവിന് പുറമെ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

മഞ്ജു വാരിയര്‍ ഇന്‍ & ആസ് ‘സുബെെദ’ 

പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചരിത്ര സിനിമ ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിൽ വ്യത്യസ്ത ഗെറ്റപ്പുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന മഞ്ജു വാരിയർ തന്നെയാണ് തന്റെ ‘സുബെെദ’ എന്ന കഥാപാത്രത്തിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. മഞ്ജുവിന് പുറമെ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കയ്യിലൊരു ഊന്നു വടിയും ബാണ്ഡകെട്ടുമായി നിൽക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. മരക്കാറായി അഭിനയിക്കുന്ന മോഹൻലാലിന്റെയും, സിനിമാ ചിത്രീകരണത്തിന്റെയും വിവിധ പടങ്ങള്‍ നേരത്തെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിന്നു.

ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലുൾപ്പടെ വിവിധയിടങ്ങളിലായി മരക്കാറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സുനിൽ ഷെട്ടി, പ്രഭു, പ്രഭു ദേവ, അർജുൻ സർജ, മധു, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അനി ഐ.വി ശശിയും പ്രിയദർശനും തിരക്കഥയൊരുക്കിയ ബിഗ് ബജറ്റ് ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.