ചിരിപ്പിക്കാന്‍ മാത്രമല്ല, ഫ്ലൂട്ട് വായിച്ച് ഞെട്ടിക്കാനും ലോലന് അറിയാം
മോഹൻലാൽ അഭിനയിച്ച ‘നരൻ’ എന്ന സിനിമയിലെ തീം സോങ്ങാണ് ലോലനായ ശബരീഷ് സജിൻ ഫ്ലൂട്ടിൽ വായിച്ചത്
അവതരണത്തിലെ പുതുമ കൊണ്ടും ലാളിത്യം കൊണ്ടും മലയാളികൾക്ക് വേറിട്ട അനുഭവമായിരിക്കുകയാണ് ഓൺലെെൻ സീരീസായ ‘കരിക്ക്’. ജോർജും ശംഭുവും ലോലനുമെല്ലാം അണി നിരക്കുന്ന കരിക്കിനെ ഏറ്റെടുക്കാൻ മലയാളികൾക്ക് ഏറെ ആലോചിക്കേണ്ടി വന്നില്ല. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കരിക്കിലെ പ്രധാന കഥാപാത്രമായ ലോലന്റെ ഫ്ലൂട്ട് വായനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
മോഹൻലാൽ അഭിനയിച്ച ‘നരൻ’ എന്ന സിനിമയിലെ തീം സോങ്ങാണ് ലോലനായ ശബരീഷ് സജിൻ ഫ്ലൂട്ടിൽ വായിച്ചത്. ദീപക് ദേവ് ഒരുക്കിയ ഈ ഹിറ്റ് ഗാനം വഴക്കത്തോടെ വായിച്ച ശബരീഷിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍ സോഷ്യൽ മീഡിയ.
ശബരീഷ് സജിനും, കരിക്കിൽ ജോർജിനെ അവതരിപ്പിക്കുന്ന അരുൺ കെ അനിയനും ചേർന്നാണ് സീരീസിന്റെ രചന നിർവഹിക്കുന്നത്. മലയാളിയുടെ ജീവിത യാഥാർത്ഥ്യങ്ങളെ രസകരമായി സ്ക്രീനിലെത്തിക്കുന്ന കരിക്കിന് ഇതിനോടകം തന്നെ വിലയ ജനപിന്തുണ നേടാനായിട്ടുണ്ട്.